കൊച്ചി: താന്‍ ഒരിക്കലും മദ്യത്തിന്റേയോ പുകയിലയുടേയോ പരസ്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും തന്റെ അച്ഛനാണ് തനിക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കിയതെന്നും സച്ചിന് ടെന്‍ഡുല്‍ക്കര്‍.ഞാന്‍ ഒരിക്കലും ഇതില്‍ നിന്ന് വ്യതിചലിക്കല്ല.
കൊച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന് ഇന്ത്യ ചാപ്റ്ററിന്‍െറ രജത ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്. ഞാന്‍ ഒരിക്കലും ക്രിക്കറ്റിനേക്കാള്‍ വലുതാകില്ല. എന്റെ ഹൃദയത്തിലാണ് ക്രിക്കറ്റിന് സ്ഥാനമുള്ളത്. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനെ കുറിച്ചല്ലാതെ ഞാന്‍ മറ്റൊന്നിനെയും കുറിച്ച് ചിന്തിച്ചിരുന്നില്ല. ജീവിത വിജയത്തിലേക്ക് കഠിനാധ്വാനമല്ലാതെ മറ്റൊരു കുറുക്കു വഴികളുമില്ല. ക്രിക്കറ്റില്‍ നിന്ന് താന്‍ പഠിച്ച പാഠമിതാണെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.