ഡോക്ടർക്കു 50 ലക്ഷം, എൻജിനീയർക്കു 40; പണം വാരിയെറിഞ്ഞ ഐഎസിന്റെ കുടുക്കിൽ മലയാളികൾ കുടുങ്ങി

സ്വന്തം ലേഖകൻ

കോഴിക്കോട്: മതത്തിന്റെ പേരിൽ മാത്രമല്ല, പണവും മോഹിച്ചാണ് കേരളത്തിൽ നിന്നുള്ള മലയാളി യുവാക്കളും യുവതികളും ഐഎസിന്റെ ഭാഗമാകാൻ പോയതെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. ഐഎസിന്റെ ഭാഗമാകുന്നതിനായി കേരളത്തിൽ നിന്നു കടന്ന യുവാക്കളെല്ലാവരും തങ്ങളുടെ പ്രഫഷണലിൽ മികച്ച കരിയർ കണ്ടെത്തിയവരാണെന്നാണ് സൂചന. മതത്തൊപ്പം പണം കൂടി ചേർന്നതോടെയാണ് ഇവർ ഐഎസിന്റെ ഭാഗമായി പോയതെന്നാണ് സൂചന.
ഡോക്ടർക്കു 50 ലക്ഷവും, എൻജിനീയർക്കു 40 ലക്ഷവുമാണ് പ്രതിമാസം ഐഎസ് പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നത്. കംപ്യ്ൂട്ടറിൽ പരിജ്ഞാനം ഉള്ള യുവാക്കൾക്കു 75 ലക്ഷം മുതൽ ഒരു കോടി രൂപവരെ പ്രതിഫലമായി നൽകുന്നുണ്ടെന്നും വിദേശമാധ്യമങ്ങൾ റി്‌പ്പോർട്ട് ചെയ്യുന്നു. ഐഎസിന്റെ ഭാഗമായി സൈനിക സേവനങ്ങൾക്കു മാത്രമല്ല മലയാളികളെ റിക്രൂട്ട് ചെയ്തിരിക്കുന്നതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐഎസിന്റെ പോരാട്ടത്തിൽ പരുക്കേൽക്കുന്നവരെ ചികിത്സിയ്ക്കുന്നതിനാണ് ഡോക്ടർമാരെ നിയോഗിച്ചിരിക്കുന്ന്. ഇത്തരത്തിൽ വിവിധ മേഖലകളിലേയ്ക്കാണ് ഇപ്പോൾ ഐഎസ് ആളുകളെ റിക്രൂട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിലെ ഐഎസ് അനുഭാവികൾ തങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് തുടക്കമിട്ടത് അൻസാറുള്ള ഖലീഫ കേരള എന്ന പേജിലുടെയാണ്. തസ്ലീമ നസ്രിനെതിരെ വധഭീഷണി മുഴക്കിയത് ശ്രദ്ധയിൽ പെട്ടതോടെ ഈ പേജ് അപ്രത്യക്ഷമായി.
ഐസിസിൻറെ വിവിധരാജ്യങ്ങളിലെ ഘടകങ്ങൾ പ്രവർത്തിക്കുന്നത് അൻസാറുൾ എന്ന് തുടങ്ങുന്ന പേരിലാണ്. ഈ മാസത്തിൻറെ തുടക്കം വരെ മലയാളികൾ അംഗങ്ങളായ അൻസാറുൾ ഖലീഫ എന്ന പേജ് സജീവമായിരുന്നു. അക്ബർ കെ പുരം, അബു മുയാദ് തുടങ്ങിയ വ്യാജ പേരുകളിലാണ് ഇതിൽ പോസ്റ്റുകളിട്ടിരുന്നത്.
തസ്ലിമ നസ്രീനെതിരെയുള്ള വധഭീഷണി പ്രത്യക്ഷപ്പെട്ടത് ഈ പേജിൽ നിന്നായിരുന്നു. ഇത് അന്വേഷണ ഏജൻസികളുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടതോടെ ഐസിസ് അനുഭാവം പ്രകടമാക്കുന്ന പ്രൊഫൈൽ ചിത്രവും കവർ ചിത്രവമുള്ള ഈ പേജ് അപ്രത്യക്ഷമായി. ഗൾഫിൽ നിന്നാണ് പേജ് അപഡേറ്റ് ചെയ്തിരുന്നതെന്ന്! കണ്ടെത്താനായെങ്കിലും രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇതിനു പിന്നിലെ കണ്ണികളെ കണ്ടെത്താനായിരുന്നില്ല.
വാട്ട്‌സ്ആപ്പ് അനിസ്ലാമികമാണെന്നും പകരം ടെലിഗ്രാം ഇപയോഗിക്കണമെന്നും ഇവർ ആഹ്വാനം നൽകിയിരുന്നു. മുഖ്യധാരാ മുസ്ലിം സംഘടനകളുമായി അകലം പാലിക്കാനും ഈ ഐസിസ് അനുകൂലികൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ സമീപകാലത്തായി തീവ്രസ്വഭാവമുള്ള ചില ത്വരീഖത്തുകൾ സംസ്ഥാനത്ത് വീണ്ടും സജീവമായിരുന്നു.
ഇവയിലൂടെയും ഐഎസ് പ്രചാരണം നടന്നോ എന്നത് രഹസ്യാന്വേഷണവിഭാഗങ്ങൾ അന്വേഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയ, മെസ്സേജിംഗ് ആപ്പുകൾ എന്നിവ വഴി ആശയപ്രചരണം നടത്തിയിരുന്നതിനാൽ പ്രസിദ്ധീകരണങ്ങൾ ഒഴിവാക്കാനും ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അന്വേഷണ ഏജൻസികൾക്ക് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണവും ഇതാണ്. മുമ്പെങ്ങും നടന്നിട്ടില്ലാത്തവിധം ഐഎസ് ആശയ പ്രചരണത്തിന് സോഷ്യൽ മീഡിയ വേദിയായത് കാരണം അത് വഴി വിവരം കണ്ടെത്താനുള്ള നീക്കങ്ങളാവും അന്വേഷണ ഏജൻസികൾ നടത്തുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top