കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ്ജിലെ ഡോക്ടറെ അനാശാസ്യത്തിനും പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേ പീഢിപ്പിച്ചതിനും അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ്ജില്‍ ഇതേ ഡോക്ടര്‍ ചികില്‍സിക്കുന്ന രോഗിയുടെ മകളുമായി ഡോക്ടര്‍ ആശുപത്രില്‍ തുടങ്ങിയ ശ്രിംഗാരം ഒടുവില്‍ പെണ്‍കുട്ടിയേ തേടി രാത്രിയില്‍ വീട്ടില്‍ എത്തുന്നതിലേക്ക് എത്തി. പിതാവിനേ ചികില്‍ സിക്കുന്ന ഹൗസ് സര്‍ജ്ജനാണ് പിടിയിലായ ഡോക്ടര്‍.
ഞായറാഴ്ച്ച രാത്രി 9 മണിയോടെ കോട്ടയത്തിനടുത്ത് കടയം പടിയിലാണ് സംഭവം ഉണ്ടായത്. സ്ഥിരമായി അമ്മയും മകളുമാണ് പിതാവിനേ ശിശ്രൂഷിക്കാന്‍ ആശുപത്രിയില്‍ ഉള്ളത്. ഇന്നലെ അമ്മ ആശുപത്രിയില്‍ ഉള്ള തക്കം നോക്കി ആരുമില്ലാത്ത സമയത്ത് ഡോക്ടര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. സംഭവം പുറത്തായതോടെ നാട്ടുകാര്‍ പുറത്ത് കൂടി. വാതില്‍ തുറക്കതിരുന്നപ്പോള്‍ നാട്ടുകാര്‍ പുറത്തുനിന്നും പൂട്ടി. പുറകു വാതില്‍ നാട്ടുകാര്‍ തന്നെ തുറന്ന് ഡോക്ടറെ പിടികൂടുകയും നാട്ടുകാരുടെ ചോദ്യം ചെയ്യലിനു ശേഷം പോലീസിനെ വിളിച്ച് ഏല്പ്പിക്കുകയുമായിരുന്നു.
<പ്>തുടര്‍ന്ന് വനിത പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. പെണ്‍കുട്ടിയേ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും കോട്ടയം വെസ്റ്റ് പോലീസ് എസ്.ഐ പറഞ്ഞു. പെണ്‍കുട്ടിയുമായി പിന്നീട് ഡോക്ടറുടെ സുഹൃത്തുക്കളും മറ്റും ബന്ധപ്പെടുകയും ഡോക്ടര്‍ വീട്ടില്‍ എത്തിയതല്ലാതെ തന്നെ ഒന്നും ചെയ്തില്ലെന്നും പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നിലവിലെ മൊഴി പ്രകാരം ഡോക്ടറെ പോലീസ് ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. രാത്രി 8 മണിയോടെയാണ് ഡോക്ടര്‍ വന്നതെന്നും തുടര്‍ന്ന് നാട്ടുകാര്‍ വീട് വളഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു