തൃശ്ശൂരിൽ നിരോധിത മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകം

തൃശ്ശൂർ: നിരോധിത മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈനാണ് എം.ഡി.എം.എയുമായി പോലീസ് പിടിയിലായത്.

2.4 ഗ്രാം എം.ഡി.എം.എയാണ് കോഴിക്കോട് സ്വദേശിയായ ഡോക്ടറിന്റെ പക്കൽ നിന്ന് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാഡോ പോലീസും മെഡിക്കൽ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്. എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഇവിടെ നിന്ന് കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം.

മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പതിനഞ്ചോളം പേർ ഇവിടെയുണ്ടെന്നാണ്പോലീസ് വ്യക്തമാക്കിയത്.

 

Top