വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ ആശുപത്രി സൂപ്രണ്ടിന് എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവെയ്ക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍.
ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മി പ്രസാദിന്‍റെ ശരീരത്തിലേയ്ക്ക് എച്ച്ഐവി പോസിറ്റീവ് ക്തം കുത്തിവയ്ക്കാനാണ് സഹപ്രവര്‍ത്തകന്‍ ശ്രമിച്ചത്.
ആശുപത്രി ജീവനക്കാര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. ഡോ. രാജുവാണ് ഡോ. ലക്ഷ്മിയോട് വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ശ്രമിച്ചത്.
ജോലിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സൂപ്രണ്ട് താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് ഡോക്ടറുടെ ഭാഗത്തുനിന്നുള്ള നീക്കം. ഓര്‍ത്തോ ഡോക്ടറാണ് അറസ്റ്റിലായത്.
ഡോ. എച്ച് വി രോഗികളുടെ വാര്‍ഡില്‍ നിന്ന് ശേഖരിച്ച രക്തമാണ് ഡോക്ടറുടെ സൂപ്രണ്ടിന്‍റെ ക്യാബിനിലെത്തി ശരീരത്തില്‍ കുത്തിവെയ്ക്കാന്‍ ശ്രമിച്ചത്.
സംഭവത്തോടെ ഡോക്ടറെ തടഞ്ഞുവെച്ച ആശുപത്രി ജീവനക്കാര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സൂപ്രണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ മണിക്കൂറുകള്‍ നീണ്ട വാഗ് വാദത്തിനൊടുവില്‍ ജില്ലാ അധികൃതര്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്നും അത് ആശുപത്രിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നുമുള്ള നിഗമനത്തിലെത്തുകയായിരുന്നു.
കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന്‍റെ പേരിലാണ് സൂപ്രണ്ടും ഡോക്ടറും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഓഫ് ഹോസ്പിറ്റല്‍ സര്‍വ്വീസ് അധികൃതര്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ആശുപത്രി അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ സംഘടന നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.