തിരുവനന്തപുരം: ഹൗസ് സര്‍ജന്മാരും പി ജി വിദ്യാര്‍ത്ഥികരും സമരം പ്രഖ്യാപിച്ചു.ആരോഗ്യവകുപ്പ് പ്രതിസന്ധിയിൽ ആയിരിക്കയാണ് . പ്രശ്‌നപരിഹാരത്തിന് ശ്രമവുമായി സര്‍ക്കാര്‍. ഹൗസ് സര്‍ജ്ജന്മാരെ ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ചകള്‍ക്കായി മന്ത്രിയുടെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം നല്‍കിയത്.
ഹൗസ് സർജന്മാർ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റുകയും ഒ പി ചികിത്സ മുടങ്ങിയ അവസ്ഥയിലുമാണ്. നാലുശതമാനം സ്റ്റൈപൻഡ് വർധന, പി ജി വിദ്യാർത്ഥികളുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവ ആരോപിച്ചാണ് ഒ പിയിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്.
മെഡിക്കൽ കോളേജിൽ പി ജി ഡോക്ടർമാരുടെ സമരം 13-ാം ദിവസത്തിലേക്കു കടന്നു. ഇതേത്തുടർന്ന്ത് ചികിത്സാ സംവിധാനങ്ങളെ കാര്യമായി ബാധിച്ചു തുടങ്ങി. മറ്റ് ആശുപത്രികളിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത് ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടതായാണ് സൂചന. തിങ്കളാഴ്ച രാവിലെ പി.ജി. ഡോക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും.