പതിനഞ്ച് കൊല്ലം കുടവയറാണെന്ന് കരുതിയത് ഓപ്പറേഷന്‍ ചെയ്ത് നോക്കിയപ്പോള്‍ രോഗിയും ഡോക്ടര്‍മാരും ഞെട്ടി. വര്‍ഷങ്ങള്‍ വയറ്റില്‍ ചുമന്നത് വലിയൊരു ട്യൂമറായിരുന്നു. അമേരിക്കയിലെ ന്യൂജേര്‍സിയിലാണ് സംഭവം അരങ്ങേറിയത്. കെവിന്‍ ഡാലിയാണ് ഈ അത്ഭുത പ്രതിഭാസത്തിന് വിധേയനായ വ്യക്തി. അറുപത്തിമൂന്ന് വയസുകാരനാണ് അദ്ദേഹം.
ലിപ്പോസര്‍കോമ എന്ന കാന്‍സറാണ് കെവിനെ ബാധിച്ചത്. ആറ് മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കിയത്. ചെറിയൊരു കുടവയര്‍ കണ്ടപ്പോള്‍ അതു ബിയര്‍ ബെല്ലിയെന്ന് കെവിന്‍ വിചാരിച്ചു. എന്നാല്‍ നാള്‍ക്ക് നാള്‍ ഉദരത്തിന്റെ വലുപ്പവും ശരീരഭാരവും കൂടികൂടി വന്നു. തുടര്‍ന്ന് പരിശോധന നടത്തി.
ഒടുവില്‍ സിടി സ്‌കാനിന്റെ ഫലം വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. കെവിന്റെ ഉദരത്തില്‍ 13 കിലോയോളം ഭാരമുളള ഒരു ട്യൂമര്‍ വളരുന്നു. ട്യൂമര്‍ പടര്‍ന്നു പിടിച്ചതിനാല്‍ കെവിന്റെ ഒരു വൃക്കയും ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടി വന്നു.