മോഷ്ടിച്ച വജ്രം വിഴുങ്ങി കടത്താന്‍ ശ്രമിച്ച ചൈനക്കാരിയെ പിടികൂടി. ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് 27 ലക്ഷം രൂപ വില വരുന്ന അമൂല്യരത്നം വീണ്ടെടുത്തത്.
ബാങ്കോക്കിലെ ആഭരണമേളയില്‍ നിന്നാണ് 39 വയസ്സുകാരി വജ്രം മോഷ്ടിച്ചത്. ശേഷം രത്നം വിഴുങ്ങി തായ് ലന്‍റിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാങ്കോക്ക് വിമാനത്താവളത്തില്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെയും പൊലീസ് പിടികൂടി. തുടര്‍ന്ന് പൊലീസാണ് രത്നം പുറത്തെടുക്കാന്‍ ഡോക്ടര്‍മാരുടെ സഹായം തേടിയത്. ചെറുകുടലില്‍ നിന്നും ശസ്ത്രക്രിയ നടത്തി രത്നം പുറത്തെടുക്കുകയായിരുന്നു. സ്ത്രീയുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.2014ല്‍ ഇതുപോലെ വജ്രം വിഴുങ്ങിയ ബ്രിട്ടീഷ് പൌരനെ ഓസ്ട്രേലിയയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ ആ രത്നം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.