ഡോക്യുമെന്ററിയ്ക്കു മറുപടി ഇഡി..! മോദിയുടെ ഡോക്യുമെന്ററി നിർമ്മിച്ച ബിബിസി ഓഫിസുകളിൽ ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ റെയ്ഡ്; ജീവനക്കാരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററിയ്ക്കു പിന്നാലെ ബി ബി സിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡൽഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ്. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. മൊബൈൽ ഫോൺ, ലാപ്ടോപ്പ് അടക്കമുള്ളവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തെന്ന് പരാതിയുണ്ട്.

ഇത് റെയ്ഡ് അല്ലെന്നും സർവേ ആണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്താരാഷ്ട്ര നികുതി, വിനിമയ മൂല്യ ക്രമവിരുദ്ധത തുടങ്ങിയ ആരോപണങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. അക്കൗണ്ട് ബുക്കുകൾ പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുജറാത്ത് വംശഹത്യയെ കുറിച്ച് ഡോക്യുമെന്ററി ഈയടുത്ത് ബി ബി സി പ്രസിദ്ധീകരിച്ചിരുന്നു. വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചത്.

ഐ ടി നിയമത്തിലെ അടിയന്തര അധികാരം ഉപയോഗിച്ച് യുട്യൂബ്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഡോക്യുമെന്ററി പ്രദർശനം കേന്ദ്രം തടഞ്ഞിരുന്നു. എന്നാൽ, പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിലടക്കം പലയിടത്തും ഡോക്യുമെന്ററി പരസ്യമായി പ്രദർശിപ്പിച്ചു.

Top