കാസര്‍കോട്ട്: വൃദ്ധയെ തെരുവു നായക്കൂട്ടം ആക്രമിച്ചു. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതി (65) ആണ് ആക്രമണത്തിന് ഇരയായത്. ദേഹമാസകലം കടിച്ചു പറിച്ചു. കൈകാലുകള്‍ക്കും കഴുത്തിനുമാണ് പരുക്കേറ്റത്.
സംസ്ഥാനത്ത് പലയിടങ്ങളിലായി നടക്കുന്ന നായക്കൂട്ടം ആക്രമണത്തില്‍ പ്രതികരണവുമായി മനുഷ്യാവകാശ കമ്മീഷന് അംഗം ബൈജു നാഥ് രംഗത്തെത്തി. പ്രശ്നത്തിന് പരിഹാരം കാണാന്‍ ജനങ്ങള്‍ കൂടി സഹകരിക്കണമെന്നും മാലിന്യം വലിച്ച് എറിയുന്ന അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പത്ത് വര്‍ഷത്തേക്ക് നായകളുടെ ജനന നിയന്ത്രണം തുടരണമെന്നും തെരുവ് നായക്കളെ ഒരു പൊതുസ്ഥലത്ത് അടച്ചിടാനുളള സംവിധാനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.