നായ നക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനങ്ങളില്‍ നിന്നു ലഭിച്ചിരിക്കുന്ന സൂചനകള്‍ . കൊളറാഡോ യൂണിവേഴ്‌സിറ്റിയിലെയും അറിസോണാ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ ഇതുസംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ്. നായകളുമായി അടുത്തിടപഴകുന്ന ആളുകള്‍ക്ക് നായകളിലെ ബാക്ടീരിയകളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള ഗുണമുണ്ടാകുന്നുണ്ടോയെന്നാണ് ഗവേഷര്‍ പരിശോധിച്ചത്. നമ്മുടെ കുടലിലുള്ള ബാക്ടീരിയകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന ജീവിയായി നായകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഗവേഷര്‍ പരിശോധിക്കും. ആധുനിക മരുന്നുകള്‍ രോഗകാരികളാണ് നിരവധി ബാക്ടീരിയകളെ നശിപ്പിക്കുന്നുണ്ട്. അതേസമയം ഗുണകരമായ ബാക്ടീരിയകളും നശിക്കാന്‍ ഇവ കാരണമാകുന്നുണ്ട്. നായകളോടൊപ്പം കഴിയുന്നത് ഇത്തരം ബാക്ടീരിയകളുടെ ആരോഗ്യത്തെ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.
ഉദാഹരണത്തിന് നായകളുമായി അടുപ്പമുള്ള കുട്ടികളില്‍ അലര്‍ജി, ആസ്ത്മ പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്. ഇതുസംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. അമ്പതുവയസും അതിനുമുകളിലുമുള്ള ആളുകളെ നായകള്‍ക്കൊപ്പം മാസങ്ങളോളം താമസിപ്പിച്ചാണ് ഗവേഷങ്ങള്‍ നടത്തുക. ബാക്ടീരിയകള്‍ക്കു പുറമേ നായകളെ പ്രായമായവരുടെയൊപ്പം താമസിക്കുന്നത് അവരുടെ ഉറക്കം വര്‍ധിപ്പിക്കുമോ, മസിലുകളെയും എല്ലുകളുടെയും ശക്തി വര്‍ധിപ്പിക്കുമോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.