ന്യൂഡല്‍ഹി: ജാതകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏഴു വയസുകാരനു നായയെയുമായി വിവാഹം. ജാര്‍ഖണ്ഡിലെ വില്ലേജിലാണ് ജാതകദോഷത്തിന്റെ പേരില്‍ ഏഴുവയസുകാരനു പെണ്‍നായ്ക്കുട്ടിയെ വിവാഹം ചെയ്യേണ്ടി വന്നത്. വായിലുള്ള കോമ്പല്ല് ജാതകദോഷമാണെന്നും, അതുകൊണ്ടു കുട്ടിയുടെ ആദ്യ വിവാഹത്തിലെ ഭാര്യ മരിച്ചുപോകുമെന്നും വിശ്വസിപ്പിച്ചാണ് വിവാഹം കഴിപ്പിച്ചത്. നായയെ വിവാഹം കഴിച്ചാല്‍ കുട്ടിയുടെ ആദ്യ വിവാഹം കുഴപ്പങ്ങളില്ലാതെ നടക്കുമെന്നും ജ്യോത്സ്യന്‍ വിശ്വസിപ്പിച്ചു.
കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ട്രൈബല്‍ മേഖലയിലായിരുന്നു കുട്ടിയുടെ വിവാഹം. എല്ലാ വിധ മതചടങ്ങുകളോടെയുമായിരുന്നു കുട്ടിയുടെയും നായയുടെയും വിവാഹം. ഇതോടെ മതപരമായ എല്ലാ വിധ ചടങ്ങുകളും അനുഗമിച്ചു. കുട്ടിയെ വിവാഹ വസ്ത്രങ്ങളെല്ലാം ധരിപ്പിച്ച് വിവാഹ വേദിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍നായയെയും ആഭരണങ്ങളും വസ്ത്രങ്ങളും ധരിപ്പിച്ച വിവാഹ വേദിയില്‍ എത്തിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നായയെ അണിയിക്കാനുള്ള താലി കുട്ടിക്കു നല്‍കി.
തുടര്‍ന്നു കര്‍മ്മിയുടെ മുഖ്യകാര്‍മികത്വത്തില്‍ യാഗവേദിയില്‍ വച്ച് കുട്ടി നായയെ താലി അണിയിക്കുകായയിരുന്നു. ഇതോടെ കുട്ടിയുടെ ആദ്യ വിവാഹം കഴിഞ്ഞതായും ഔദ്യോഗികമായി പ്രഖ്യാപിടച്ചു. ജനുവരി 15 നും 21 നും ഇടയില്‍ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തായത്. പ്രാദേശിക മേഖലകളില്‍ ഇപ്പോഴും നടക്കുന്ന അനാചാരങ്ങളുടെ ഉത്തമ ദൃഷ്ടാന്തമാണ് ഇപ്പോള്‍ പുറത്തു വന്ന നായ കല്യാണത്തിന്റെ വാര്‍ത്തകള്‍. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നു അനാചാരം തുടച്ചു നീക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുമ്പോഴാണ് ഇപ്പോഴും നായ വിവാഹം അടക്കമുള്ള നടക്കുന്നതെന്നത് ഞെട്ടിപ്പിക്കുന്നതാണ്.