രണ്ടരപതിറ്റാണ്ടിന്റെ ചരിത്രം ഈ നായ്ക്കള്‍ക്കു മുന്നില്‍ വഴിമാറുന്നു..!

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ എന്നും വിശ്വസ്തരായ സേവകരായി ഇവരുണ്ടായിരുന്നു. സൈനികര്‍ക്കു മാത്രമല്ല, ഇന്ത്യ മഹാരാജ്യത്തിനു തന്നെ ഇവരെ വിശ്വസിക്കാമായിരുന്നു. എന്നിട്ടും, രണ്ടര പതിറ്റാണ്ട് ഇവര്‍ റിപബ്ലിക്ക് ദിന പരേഡിനു പുറത്തു നിന്നു. ഒടുവില്‍ അത് യാഥാഥ്യമായിരുന്നു- ഇന്ത്യന്‍ ആര്‍മിയുടെ ശ്വാന സേന റിപബ്ലിക്ക് ദിന പരേഡിനായി ഒരുങ്ങുന്നു.
26 വര്‍ഷത്തെ ചരിത്രത്തിനു ശേഷമാണ് ഇന്ത്യന്‍ കരസേനയുടെ ശ്വാന സേന റിപബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായി അണിനിരക്കുന്നത്. 24 ലാബ്രഡോര്‍ നായ്ക്കളും, 12 ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്ക്കുട്ടികളുമാണ് ഇത്തവണ ഇന്ത്യന്‍ റിപബ്ലിക്ക് ദിനത്തില്‍ കരസേനയുടെ വ്യത്യസ്ത മുഖമായി രംഗത്തിറങ്ങുക. ഇവരെ നയിച്ച് ഇവരുടെ പരിശീലകരും ഒപ്പമുണ്ടാകും.
26 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ കരസേനയുടെ ശ്വാന സേന ചരിത്രം കുറിക്കാന്‍ ഇറങ്ങുന്നത്. മീററ്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റീമോണ്ട് ആന്‍ഡ് വെറ്റിനറി ക്രോപ്‌സ് ആന്‍ഡ് കോളജാണ് ഇത്തവണ ശ്വാന സേനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ നാലു മാസമായി ഈ 36 നായ്ക്കുട്ടികള്‍ ഇന്ത്യന്‍ ആര്‍മിയുടെ നിശ്ബ്ദ് കരുത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. റിപബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചതോടെ ഇവര്‍ കഠിനമായ പരിശ്രമത്തിലായിരുന്നു. തങ്ങളുടെ ഹാന്‍ഡ്‌ലര്‍മാര്‍ക്കൊപ്പം റിപബ്ലിക്ക് ദിന പരേഡിന്റെ വിജയം ഉറപ്പാക്കാന്‍ കൃത്യവും ചിട്ടയുമായ പരിശീലനത്തിലൂടെ ഇവര്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ അടിയന്തരഘട്ട സേവനത്തിലും, ടെറര്‍ ആക്രമണങ്ങളിലും ഇപ്പോള്‍ ഈ നായ്ക്കള്‍ പങ്കാളികളാണ്. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കു സൈനിക നീകകങ്ങളില്‍ മാത്രമല്ല പ്രകടനത്തിലും പങ്കാളികളാക്കാന്‍ സൈന്യം തീരുമാനിച്ചത്. നിലവില്‍ 1200 നായ്ക്കളാണ് ഇന്ത്യന്‍ സൈന്യത്തില്‍ ഇപ്പോഴുള്ളത്. ബോംബ് കണ്ടെത്തുന്നതിനാണ് പ്രധാനമായും ഈ നായ്ക്കളെ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്. ഇതോടൊപ്പം കാവലിനും രക്ഷാപ്രവര്‍ത്തനത്തിനും ഈ നായ്ക്കളെ ഇപ്പോള്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്.

Top