മൂന്ന് ഭാര്യമാര്‍ അഞ്ച് കുട്ടികള്‍; റിയാലിറ്റി ഷോ അവതാരകനില്‍ നിന്ന് രാഷ്ട്രീയക്കാരനായ കോടീശ്വരന്‍; സ്ത്രീ സൗഹൃദത്തിന്റെ പേരില്‍ വിവാദ നായകന്‍

ന്യൂയോര്‍ക്ക്: മൂന്ന് ഭാര്യമാര്‍ അഞ്ച് കുട്ടികള്‍ റിയാലിറ്റിഷോ അവതാരകന്‍ രണ്ടുപുസ്തകങ്ങളടെ രചിതാവ്,…തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ കോടീശ്വരന്‍…പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതൊക്കെയാണ്…എപ്പോഴും വിവാദങ്ങളുടെ തോഴന്‍…എല്ലാവരെയും ഞെട്ടിച്ച് പ്രസിഡന്റായി വിജയം വരിച്ച ട്രംപിന്റെ ജീവിതവും എന്നും അട്ടിമറികള്‍ നിറഞ്ഞതായിരുന്നു. 2352

സമ്പന്നതയുടെ മടിത്തട്ടിലേക്കാണ് ട്രംപ് ജനിച്ചുവീണത്. മാതാപിതാക്കളായ ഫെഡ്രിക്കിന്റെയും മേരി ട്രംപിന്റെയും അഞ്ചുമക്കളിലെ നാലാമന്‍. റിയല്‍ എസ്റ്റേറ്റിലും കെട്ടിടനിര്‍മാണത്തിലും പണംവാരുന്ന ചൂതാട്ടക്കാരനായിരുന്നു ഫെഡ്രിക്. സമ്പന്നനായിരുന്നുവെങ്കിലും ഇടത്തരക്കാരായിരുന്നു പിതാവിന്റെ ഇടപാടുകാര്‍.turmmb-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതും പതിമൂന്നാം വയസില്‍ മിലിട്ടറി അക്കാദമിയിലെ ജീവിതം. കോളജിലും സൂപ്പര്‍താരമായിരുന്നു ട്രംപ്. കോളജ് ലീഡറായും സൂപ്പര്‍ ഫുട്ബോളറായും തിളങ്ങി. 1964ല്‍ ബിരുദപഠനം പൂര്‍ത്തിയാകുമ്പോള്‍ ട്രംപിനെ അറിയാത്തവര്‍ കുറവ്. പെന്‍സില്‍വാലിയയില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്ന സമയത്താണ് അമേരിക്ക വിയറ്റ്നാമില്‍ ആക്രമണം നടത്തുന്നത്. യുദ്ധമുഖത്ത് ഒരു വര്‍ഷം സേവനമനുഷ്ടിക്കാന്‍ ഇതോടെ അവസരമൊരുങ്ങി. പഠനശേഷം നേരെ പിതാവിന്റെ കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തു. 1971ലായിരുന്നു ഇത്. അത്രയൊന്നും ലാഭകരമായ അവസ്ഥയിലായിരുന്നില്ല ബിസിനസ് അപ്പോള്‍. പൊളിച്ചടുക്കുകയെന്ന തത്വത്തില്‍ വിശ്വസിക്കുന്ന ട്രംപ് ആദ്യം ചെയ്ത കാര്യം കമ്പനിയുടെ പേര് മാറ്റുകയെന്നതായിരുന്നു. ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന ബ്രാന്‍ഡ് നെയിം ക്ലിക്കായി.3100

നിലവിലെ സ്ലോവേനിയന്‍ മോഡല്‍ മെലാനിയയെന്ന സുന്ദരി ട്രംപിന്റെ മൂന്നാം ഭാര്യയാണ്. ഇരുവരും വിവാഹിതരായത് 2005ല്‍. 1998ല്‍ ഒരു പാര്‍ട്ടിയില്‍വച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നത്. രണ്ടാംഭാര്യയായിരുന്ന മരിയ മാപ്ലസുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചതാകട്ടെ 1997ലും. ഇതിനും മുമ്പ് ട്രംപിന്റെ ജീവിതത്തിലേക്കെത്തിയ സുന്ദരിയായിരുന്നു ഇവാന ട്രംപ്. ഇന്നത്തെ ചെക് റിപ്പബ്ലിക്കില്‍ ജനിച്ച ഇവര്‍ 1977ലാണ് ട്രംപിനെ വിവാഹം കഴിക്കുന്നത്. ഒരു പാര്‍ട്ടിയില്‍വച്ചു തന്നെയാണ് ഇരുവരും തമ്മില്‍ കാണുന്നതും. രണ്ടാം വിവാഹമായിരുന്നു ഇവാനയുടേത്. പക്ഷേ നീണ്ടുനിന്നത് 15 വര്‍ഷം മാത്രം. ആദ്യ ഭാര്യയുടെ വേര്‍പിരിയലില്‍ പകുതിയിലധികം സ്വത്ത് ആദ്യഭാര്യയ്ക്ക് നല്‍കേണ്ടിവന്നു…1557

Top