ന്യൂയോര്‍ക്ക്: അവസാന നിമിഷം വരെ ഹിലാരി ക്ലിന്റതന്നെയായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ്. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദവിയിലെത്തുമ്പോള്‍ ട്രംപിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കഥകള്‍ ഇനിയും തുടരും.
ലോകത്തിന്റെ മുഴുവന്‍ കണക്കൂട്ടല്‍ തെറ്റിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് എത്തുമ്പോള്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ആഗോള മാധ്യമ പാപ്പരാസികളാണ്. കാരണം അത്രയധികം സ്ത്രീലമ്പടനാണ് പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നതാണ്.
ട്രംപാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ സ്ത്രീകളുമായി ബന്ധപ്പെട്ട കഥകളും പുറത്തുവന്നിരുന്നു. അശ്ലീലങ്ങളും അനാവശ്യങ്ങളും പറയുന്ന സ്ത്രീലമ്പടനയായാണ് അദ്ദേഹത്തെ വിലയിരുത്തിയത്. ഇതോടെ ബില്‍ ക്ലിന്റന്റേക്കാള്‍ വലിയ സ്ത്രീലമ്പടനാണ് അടുത്ത അമേരിക്കന്‍ പ്രസിഡന്റ്. ട്രംപ് ആളത്ര ശരിയല്ലെന്ന് വെളിപ്പെടുത്തി നിരവധി സ്ത്രീകള്‍ പ്രചരണ വേളയില്‍ രംഗത്തെത്തിയിരുന്നു. കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും വെറുക്കുന്ന ഇദ്ദേഹത്തിന് സ്ത്രീകളെ കണ്ടാല്‍ നിയന്ത്രണം പോകുമെന്നാണ് ഇദ്ദേഹത്തിന്റെ മുന്‍ കാമുകിമാരടക്കമുള്ള നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വിശദമായ ഫീച്ചറിലാണ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ തെരഞ്ഞെടുക്കുന്നയാളില്‍ നിന്നും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് അനേകം സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ അനുഭവം പങ്ക് വച്ചിരിക്കുന്നത് ബിക്കിനി മോഡലായ റോവനെ ബ്രീവെല്‍ ലാന്‍ ആണ്. 90കളിലായിരുന്നു ഇവര്‍ ട്രംപുമായി ഡേറ്റിംഗിലേര്‍പ്പെട്ടിരുന്നത്. അക്കാലത്ത് ട്രംപിന്റെ ഫ്ലോറിഡ മാന്‍ഷനില്‍ ഒരു പൂള്‍ പാര്‍ട്ടിക്കെത്തിയപ്പോള്‍ തനിക്കുണ്ടായ വിചിത്രമായ അനുഭവം അവര്‍ ഈ ഫീച്ചറില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പാര്‍ട്ടിയില്‍ 50 മോഡലുകള്‍ ട്രംപിനൊപ്പം പങ്കെടുത്തിരുന്നു. അന്ന് 44 കാരനായിരുന്ന ട്രംപ് 26കാരിയായ തന്നെ വീടിനകത്തേക്ക് ക്ഷണിക്കുകയും നീന്താന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിക്കുകയും ചെയ്തിരുന്നുവെന്നും ലാന്‍ വെളിപ്പെടുത്തുന്നു. തനിക്ക് സ്വിംസ്യൂട്ടില്ലാത്തതിനാല്‍ നീന്താന്‍ താല്‍പര്യമില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ ട്രംപ് തന്നെ ഒരു മുറിയിലേക്ക് വിളിപ്പിക്കുകയും ഒരു ഡ്രായേര്‍സ് തുറന്ന് കാട്ടി അതിലുണ്ടായിരുന്ന സ്വിം സ്യൂട്ട് ധരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ലാന്‍ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ ഒരു ബിക്കിനി നല്‍കി അത് ധരിച്ച് അതിഥികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാനും ട്രംപ് അന്ന് ലാനിനോട് ആവശ്യപ്പെട്ടിരുന്നു.
ലാനിന്റേത് ഈ ഫീച്ചറിലെ ഒരു അനുഭവ കഥ മാത്രമാണ്. ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ വിവരിച്ച് ട്രംപുമായി ഇടപഴകിയ വിവിധ സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രഫഷണയാലും റൊമാന്റിക് ആയാലും താന്‍ ഇടപഴകുന്ന സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായിട്ടാണ് ട്രംപ് കണക്കാക്കുന്നതെന്നാണ് എല്ലാ സ്ത്രീകളും വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങളുടെ ശരീരത്തെ പറ്റി ട്രംപ് ഇടയ്ക്കിടെ കമന്റുകള്‍ പറയാറുണ്ടായിരുന്നുവെന്നും ഇവര്‍ തുറന്നെഴുതിയിരിക്കുന്നു.
എന്നാല്‍ ട്രംപ് തങ്ങളുടെ ജോലിയില്‍ പ്രചോദനമേകിയിരുന്നുവെന്നും തന്റെ ബിസിനസില്‍ അവരെ പ്രമോട്ട് ചെയ്തിരുന്നുവെന്നും മറ്റ് ചില സ്ത്രീകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി സ്ത്രീകളെ നിയമിക്കാത്ത സ്ഥാനങ്ങളില്‍ പോലും ട്രംപ് തങ്ങളെ നിയമിച്ചിരുന്നുവെന്നും അവര്‍ നന്ദിയോടെ ഓര്‍ക്കുന്നു.സ്ത്രീകളുടെ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ അവ നിഷേധിക്കാനോ അതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലേര്‍പ്പെടാനോ ട്രംപ് ഒരുങ്ങിയില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള കമന്റുകള്‍ ട്രംപ് തന്നോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബാര്‍ബര റെസ് എന്ന സ്ത്രീയും രംഗത്തെത്തെയിരുന്നു. ട്രംപിന്റെ മാന്‍ഹാട്ടനിലെ ബിസിനസ് ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ കണ്‍സ്ട്രക്ഷന് മേല്‍നോട്ടം നടത്തിയ സ്ത്രീയാണവര്‍.ഓഫീസില്‍ ലഞ്ച് ഓര്‍ഡറെടുക്കാന്‍ ട്രംപ് സുന്ദരികളെ മാത്രമേ നിയോഗിക്കാറുള്ളുവെന്നനും റെസ് പറഞ്ഞത്. ഇതിന് പുറമെ തനിക്ക് വേണ്ടി ജോലി ചെയ്യാന്‍ നിയമിക്കുന്ന സ്ത്രീകളെല്ലാം സുന്ദരികളായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടെന്നും റെസ് വെളിപ്പെടുചത്തുകയുണ്ടായി.
ട്രംപ് തന്റെ തടിയെപ്പറ്റി പറഞ്ഞ കമന്റുകള്‍ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി 1996ലെ മിസ് യൂണിവേഴ്സായ അലിസിയ മച്ചാഡോയും രംഗത്തെത്തിയിരുന്നു. മുന്‍ മിസ് കാലിഫോര്‍ണിയ ആയ കാരി പ്രിജീനിനും ട്രംപില്‍ നിന്നും ഇതു പോലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2009ല്‍ ട്രംപിന്റെ മിസ് യുഎസ്എ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ തന്നെയും മറ്റ് നിരവധി മത്സരാര്‍ത്ഥികളയും ട്രംപ് വാക്കുകള്‍ കൊണ്ട് അപമാനിച്ചെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇങ്ങനെ തീര്‍ത്തും സ്ത്രീലമ്പടനായ വ്യക്തിയാണ് ട്രംപ് എന്നത് ലോകത്തിന് ബോധ്യമായ കാര്യമാണ്.
അങ്ങനെയുള്ളഏത് സ്ത്രീയെയും തനിക്ക് കിട്ടുമെന്ന വീമ്പ് പറച്ചില്‍ നടത്തുന്ന ട്രംപിന്റെ റെക്കോര്‍ഡിങും തെരഞ്ഞുപ്പ് പ്രചരണ വേളയില്‍ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിടുകയുണ്ടായി. ട്രംപിന്റെ വീഡിയോ വാഷിങ്ടണ്‍ പോസ്റ്റ് പുറത്താക്കിയതിനെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഷമ ചോദിച്ച് ട്രംപും രംഗത്തെത്തിയിരുന്നു. വിവാഹിതയായ സ്ത്രീയുമായി താന്‍ ലൈംഗിക ബന്ധത്തിന് ശ്രമിച്ചിട്ടുണ്ടെന്നും ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയതായും ട്രംപ് തന്നെ സമ്മതിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. താന്‍ സ്ത്രീകളെക്കുറിച്ച് മോശം പ്രയോഗങ്ങള്‍ നടത്തുന്ന ദൃശ്യങ്ങള്‍ വളരെകാലം മുന്‍പത്തേതാണെന്നും തന്നെ അറിയുന്നവര്‍ക്ക് അറിയാം താന്‍ എത്തരക്കാരനാണെന്നും ട്രംപ് വിഡിയോയില്‍ പറയുന്നുണ്ട്.
അതോടൊപ്പം തന്നെ വൈറ്റ് ഹൗസില്‍ നടന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ സ്ത്രീകളുടെ മാറിടത്തെക്കുറിച്ച് വള്‍ഗറായതും ലൈംഗികത കലര്‍ന്ന രീതിയില്‍ സംസാരിച്ചെന്നു മുന്‍ മോഡല്‍ പറയുന്നു. മാറിടം വലുതായാല്‍, ചെറുതായാല്‍ എങ്ങനെ ഉപകാരപ്പെടും എന്നാണ് ട്രംപ് വിശദീകരിച്ചത്. ചുരുക്കത്തില്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ് പെണ്ണുപിടിയനാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍. പൊതുചടങ്ങില്‍ വച്ച് സ്ത്രീകളുടെ നിതംബത്തില്‍ പിടിച്ചുവെന്ന് വരെയുള്ള ആക്ഷേപങ്ങല്‍ ട്രംപിനെതിരെ ഉയരുന്നുണ്ട്.
മൂന്ന് ഭാര്യമാരിലായി അഞ്ച് കുട്ടികളാണ് ട്രംപിനുള്ളത്. ഇപ്പോഴുള്ള ഭാര്യ സൂപ്പര്‍മോഡലായ മെലാനിയ ട്രംപാണ്. ഇവാനാ ട്രംപാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. മാര്‍ല മേപ്പിള്‍സായിരുന്നു രണ്ടാം ഭാര്യയായിരുന്നത്. അഞ്ച് മക്കളാണുള്ളത്. അതില്‍ മകളോടു പോലും സെക്സ് പറയും എന്ന് വെളിപ്പെടുത്തിയും ട്രംപിനെ വിവാദ നായകനാക്കിയിരുന്നു. എന്തായാലും സ്ത്രീലമ്പടനെന്ന പേര് കേല്‍പ്പിച്ച ട്രംപിനെ അമേരിക്കക്കാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോള്‍ വിവാദങ്ങളുടെ കുത്തൊഴുക്ക് തന്നെയാകും കാത്തരിക്കുന്നത്. എന്നാല്‍, ഈ ചീത്തപ്പേര് തിരുത്തുമോ എന്നും കാത്തിരുന്ന് തന്നെ അറിയണം.