വാഷിംഗ്ടണ്‍: എന്നും വിവാദങ്ങളുടെ തോഴനാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന് ഡൊണാള്‍ഡ് ട്രംപ്. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയുടെ തലവായ ശതകോടീശ്വരന്‍. എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചുകൊണ്ട് ട്രംപ് അമേരിക്കയുടെ സാരഥ്യം ഏറ്റെടുക്കമ്പോള്‍ അമേരിക്കന്‍ പ്രഥമ വനിതയും മാധ്യമങ്ങള്‍ക്കും പപ്പരാസികള്‍ക്കും മുതല്‍കൂട്ടാവുകയാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ അമേരിക്കയെ ഞെട്ടിക്കുന്നത്. ട്രംപിനെ വിവാഹം കഴിയ്ക്കുന്നതിന് മുമ്പ് തന്നെ അറിയപ്പെടുന്ന മോഡല്‍ ആയിരുന്നു മെലാനിയ. മെലാനിയയുടെ നഗ്നചിത്രങ്ങള്‍ വലിയ വാര്‍ത്തയും അല്ല. എന്നാല്‍ ട്രംപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മെലാനിയയുടെ പഴയ ചിത്രങ്ങള്‍ വീണ്ടും വൈറലാവുകയാണ്.
2001ലാണ് ബ്രിട്ടീഷ് ജി ക്യു മാഗസിന് വേണ്ടി മെലാനിയ ട്രംപ് പൂര്‍ണനഗ്നയായി ഫോട്ടോഷൂട്ട് നടത്തിയത്. ഈ ചിത്രം ജി ക്യു മാഗസിന്റെ കവര്‍ ചിത്രമായി അച്ചടിച്ചുവന്നു. ഇത് മെലാനിയ ആദ്യമായി നടത്തുന്ന നൂഡ് ഫോട്ടോഷൂട്ടായിരുന്നില്ല.
ഡയമണ്ട് ആഭരണങ്ങള്‍ മാത്രം ധരിച്ച് ഒരു ബ്ലാങ്കറ്റിന് മേല്‍ കിടക്കുന്ന ചിത്രമാണ് ജി ക്യുവിന്റെ കവര്‍ ചിത്രമായി വന്നത്. കൈകളില്‍ വിലങ്ങ് ധരിച്ച നിലയിലാണ് മറ്റൊരു ചിത്രം. കൈകളില്‍ തോക്കുമായും അല്ലാതെയും അര്‍ധനഗ്നമായ ചിത്രങ്ങള്‍ വേറെ.
ലെസ്ബിയന്‍ തീമിലുള്ള ചിത്രമാണ് പുറത്തായത്. മെലാനിയയ്ക്കൊപ്പം സ്കാന്ഡിനേവിയന് മോഡല്‍ ആയ എമ്മ എറിക്സണ് ആണ് ഉള്ളത്. ഫ്രാന്‍സിലെ മാക്സ് മാഗസിന്റെ കവര്‍ ചിത്രമായിരുന്നു ഇത്. കടുത്ത സദാചാരവാദികളും സ്വവര്‍ഗ്ഗ രതിയ്ക്കെതിരെ ചിന്തിക്കുന്നവരുമായിട്ടും ട്രംപിനെ റിപ്പബ്ലിക്കന്മാര് ജയിപ്പിച്ചു എന്നതാണ് രസകരമായ കാര്യം
ഇപ്പോള്‍ 48 വയസ്സാണ് മെലാനിയ ട്രംപിന്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയും ട്രംപ് ജയിക്കുകയും ചെയ്തതോടെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന് പ്രസിദ്ധീകരിച്ചതാണ് ചിത്രം.
ഡൊണാള്‍ഡ് ട്രംപിനെ വിവാഹം കഴിക്കുന്നതിന് മുമ്പേ തന്നെ അറിയപ്പെടുന്ന മോഡലാണ് മെലാനിയ. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജി ക്യു മാഗസിന് മെലാനിയയെ വെച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. അതിലെ ചില ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.