രണ്‍വീര്‍-ദീപിക വിവാഹ സല്‍ക്കാരത്തിനിടെ ധോണിയൊപ്പിച്ച കുസൃതി

മുംബൈ: രണ്‍വീര്‍ സിങ്ങും ദീപികയും ഒരുക്കിയ വിവാഹ സല്‍ക്കാരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ധോണിയും ഹര്‍ദ്ദിക് പാണ്ഡ്യയുമുണ്ടായിരുന്നു. വിവാഹ സല്‍ക്കാരത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടയില്‍ ഇവര്‍ സൃഷ്ടിച്ച ഒരു തമാശയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. സാക്ഷിയും ധോണിയും ഹര്‍ദ്ദിക്കും പോസ് ചെയ്യുന്നതിനിടയില്‍ സാക്ഷി പതിയെ പിന്നിലേക്ക് മാറി. ഈ സമയം ധോണി ഹര്‍ദ്ദിക്കിനോട് പറഞ്ഞു വന്ന് എന്റെ കൈപിടിക്കാന്‍ ധോണിയുടെ കുസൃതി നിറഞ്ഞ ആ പ്രതികരണമാണ് ഇപ്പോള്‍ ഇന്റെര്‍നെറ്റില്‍ വൈറലാവുന്നത്.

Top