ഗോരക്പൂര്‍: ഉത്തര്‍ പ്രദേശില്‍ വനിതാ ഐപിഎസ് ഓഫീസര്‍ക്കു നേരെ ബിജെപി എംഎല്‍യുടെ ശകാരം. ബിജെപി എംഎല്‍എ മോഹന്‍ ദാസ് അഗര്‍വാളിന്റെ ശകാരത്തെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗം കരഞ്ഞു. രൂക്ഷമായ ഭാഷയില്‍ എംഎല്‍എ ശകാരം തുടര്‍ന്നപ്പോള്‍ കണ്ണ് നിറഞ്ഞ ചാരു നിഗം തൂവാലയെടുത്ത് കണ്ണു തുടച്ചു ഈ ദൃശ്യങ്ങള്‍ ചിലര്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
പ്രദേശത്ത് വ്യാജമദ്യ വില്‍പ്പനക്ക് പൊലീസ് കൂട്ടു നില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് എംഎല്‍എയും ഉദ്യോഗസ്ഥയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായത്. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലേറു നടത്തിയെന്നാരോപിച്ച പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ ചില സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവമറിഞ്ഞ് സ്ഥത്തെത്തിയ ഗോരക്പൂര്‍ എംഎല്‍ഖഎ ഡോ രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടികയറുകയായിരുന്നു. നിങ്ങള്‍ ഒന്നും പറയേണ്ടതില്ല, എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാനില്ല, നിങ്ങള്‍ നിങ്ങളുടെ പരിധി വിടുന്നു എന്നായിരുന്നു എംഎല്‍എയുടെ വാക്കുകള്‍. എന്നാല്‍ ഇവിടെ ചുമതലയുളളത് തനിക്കാണെന്നും എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും അവര്‍ മറുപടി നല്‍കി.
സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി. താന്‍ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സമാധാനപരമായി സമരം നടത്തിയ സ്ത്രീകളെ ഉദ്യോഗസ്ഥ ബലം പ്രയോഗിച്ച് നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും അവര്‍ സ്ത്രീകളെ അടിക്കുകയും വയോധികനെ വലിച്ചിഴക്കുകയും ചെയ്തുവെന്നും എംഎല്‍എ ആരോപിച്ചു.