തിരുവനന്തപുരം: ഒടുവില്‍ ഡബിള്‍ ഹോഴ്‌സ് കുടുങ്ങി ! ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും കോടികളുടെ പരസ്യം നല്‍കി മലയാളികളെ മായം ചേര്‍ത്ത ഉല്‍പ്പനങ്ങള്‍ തീറ്റിച്ച ഡബിള്‍ ഹോഴ്‌സിനെതിരെ സര്‍ക്കാര്‍ നടപടി. ഡബിള്‍ ഹോഴ്‌സുള്‍പ്പെടെയുള്ള കറിപൗഡറുകളില്‍ മാരമായ മായം കലര്‍ന്നതായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷകണക്കിന് പേര്‍ ഷെയര്‍ ചെയ്ത വാര്‍ത്ത വൈറലായതോടെ ഡബിള്‍ ഹോഴ്‌സിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ വീട്ടമ്മമാര്‍ തയ്യാറാവുകയായിരുന്നു.
ഡബിള്‍ഹോഴ്‌സ് മട്ട അരിയില്‍ മായം സ്ഥിരീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് നല്‍കി. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും മട്ട അരി പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അസി.കമ്മീഷ്ണര്‍മാര്‍ക്ക് നിര്‍ദ്ധേശം നല്‍കിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ എം.ജി രാജമാണിക്യം ഐഎഎസ് അറിയിച്ചു. അമിതമായി തവിടെണ്ണയും തവിടും ചേര്‍ത്ത് നിറംമാറ്റി കബളിപ്പിച്ചു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആകട് 2006 പ്രകാരമുള്ള നിയമ നടപടി കമ്പനിക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡബിള്‍ ഹോഴ്സ് മട്ട ബ്രോക്കണ്‍ റൈസ് സൂപ്പര്‍ ബ്രാന്‍ഡില്‍ മായമുണ്ടോ എന്ന സംശയം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ജെസി നാരായണന്‍ പ്രകടിപ്പിച്ചത്. ഈ ചോദ്യവുമായി ഇവര്‍ ഇട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. ഡബിള്‍ ഹോഴ്സ് മട്ട ബ്രോക്കണ്‍ റൈസ് സൂപ്പര്‍ കഴുകുമ്പോള്‍ ബ്രൗണ്‍ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ജെസി നാരായണന്‍ തെളിവുസഹിതം ചിത്രീകരിച്ചത്. ആദ്യ തവണ കഴുകുമ്പോള്‍ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. ഒരു വീട്ടമ്മയായാണ് പ്രതികരിക്കുന്നത്. സാധാരണ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നയാളല്ല. ഇത് പക്ഷെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇടപെടുന്നതെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.