![](https://dailyindianherald.com/wp-content/uploads/2016/11/kasdoe.png)
കാസര്‍കോഡ്: പ്രാവ് കോഴിമുട്ട അടയിരുന്ന് വിരിയിച്ചാല്‍ എന്ത് സംഭവിക്കും…പ്രാവ് അടയിരുന്ന് മുട്ട വിരിയിച്ചപ്പോള്‍ നാടന്‍ കോഴിക്കുഞ്ഞിനെ. പന്തീരാങ്കാവ് വെസ്റ്റ് പറമ്പില്‍തൊടി പ്രശാന്തിന്റെ വീട്ടിലെ പലകത്തട്ടിന് മുകളിലാണ് പ്രാവ് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുക പതിവ്. ഇത്തവണയും കമ്പും ചില്ലിയും ഒരുക്കി കൂടുവെച്ച് മുട്ടയിട്ടു.
പക്ഷേ കാക്ക തിന്നു. അതിനിടെ വീട്ടിലെ നാടന്‍ കോഴി പ്രാവിന് കൂട്ടില്‍ മുട്ടയിട്ടു. പ്രാവ് മുട്ട സ്വന്തമാക്കി അടയിരുന്നു. കോഴി വരുമ്പോള്‍ മുട്ടയ്ക്ക് അവകാശം ഉന്നയിച്ച് ചിറകടിച്ചും കുറുകിയും ബഹളമുണ്ടാക്കി കോഴിയെ അകറ്റി.
ദിവസം 20 പിന്നിട്ടപ്പോള്‍ വിരിഞ്ഞത് കോഴിക്കുഞ്ഞ്. പ്രാവിന് പക്ഷെ വെപ്രാളമായി. പ്രാവ് ഇരയുമായി വന്ന് തീറ്റ കൊടുക്കാന്‍ നോക്കുമ്പോള്‍ കോഴിക്കുഞ്ഞ് ഒഴിഞ്ഞുമാറുന്നു. കോഴിക്കുഞ്ഞിനെ ചിറകിനടിയില്‍ ഒതുക്കി പ്രാവ് വാല്‍സല്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കോഴിക്കുഞ്ഞിന്റെ സ്ഥിതി എന്താകും എന്നാണ് കാഴ്ചക്കാരുടെ ആശങ്ക.