ഭര്‍ത്താവിനെയും മകനെയും സ്നേഹിച്ച് കൊതി തീര്‍ന്നില്ല; ജീവന്‍ തിരിച്ചുകിട്ടിയാലും എന്നെ മരിക്കാന്‍ അനുവദിക്കണം: മരണം തിരഞ്ഞെടുത്ത യുവ വനിതാ ഡോക്ടറുടെ കുറിപ്പ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്. മലപ്പുറം എടപ്പാള്‍ പരിയപ്പുറത്ത് ആനന്ദഭവനില്‍ ഐശ്വര്യ മെഡിക്കല്‍ കോളേജിലെ വനിതകളുടെ പി.ജി ഹോസ്റ്റലില്‍ സ്വയം മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തല്‍.രോഗം കാരണം ഞാന്‍ ഇവിടം വിട്ട് പോകുന്നുവെന്നും എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു.

വിഷാദ രോഗത്തിന് മരുന്നുകള്‍ കഴിച്ചിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഏത് മരുന്നാണ് കുത്തിവച്ചതെന്ന് വ്യക്തമാകൂവെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജ് പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നാണ് ഐശ്വര്യയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു താനെന്നും മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും കുറിപ്പിലുണ്ട്. ഭര്‍ത്താവിനെയും മകനെയും സ്നേഹിച്ച് കൊതി തീര്‍ന്നില്ല. രോഗം കാരണം താന്‍ ഇവിടം വിട്ട് പോകുന്നു. എല്ലാവരും ക്ഷമിക്കണം, പൊറുക്കണം. തന്നെ മരിക്കാതെ കിട്ടുന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് ഡോക്ടര്‍മാര്‍ക്കും കുറിപ്പെഴുതി വച്ചിരുന്നു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് രക്തസമ്മര്‍ദ്ദം താഴ്ന്ന് അബോധാവസ്ഥയില്‍ ഹോസ്റ്റല്‍ മുറിയില്‍ കിടന്ന ഐശ്വര്യയെ സഹവിദ്യാര്‍ത്ഥിനി കണ്ടെത്തിയത്. ഉടനേ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെയും ഹോസ്റ്റല്‍ അധികൃതരെയും വിവരം അറിയിച്ചു. ആദ്യം അത്യാഹിതവിഭാഗത്തിലും തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ചെങ്കിലും രാത്രി രണ്ടരയോടെ മരിച്ചു. മലപ്പുറം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാസ്‌കരന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ ആനന്ദവല്ലിയുടെയും മകളാണ് ഐശ്വര്യ.

ഏക സഹോദരന്‍ അമേരിക്കയിലാണ്. എറണാകുളം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ രാഹുല്‍രാജ് ആണ് ഭര്‍ത്താവ്. നാല് വയസുള്ള മകനുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് അച്ഛന്റെ സ്വദേശമായ എടപ്പാള്‍ വട്ടംകുളത്തേക്ക് കൊണ്ട് പോയി.

എടപ്പാള്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഐശ്വര്യ ലീവെടുത്താണ് പിജി പഠനത്തിനുചേര്‍ന്നത്. മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Top