േകരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂര്‍.

േകരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂരിന്റെ ബോബി ടൂര്‍സ് & ട്രാവല്‍സ്്. സഞ്ചരിക്കുന്ന വാഹനത്തില്‍ കുടുംബമായി താമസിക്കാന്‍ ഉതകുന്ന നവീനമായ ഒരു ആശയമാണ് കാരവന്‍ ടൂറിസം. കേരള ടൂറിസം വകുപ്പിന്റെ കാരവന്‍ കേരള പദ്ധതിയുമായി ചേര്‍ന്നാണ് ബോബി ടൂര്‍സ് & ട്രാവല്‍സ്് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
 നവംബര്‍ 2 ാം തിയ്യതി തിരുവനന്തപുരം ശംഖുമുഖം പാര്‍ക്കില്‍ വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാരവന്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജു കാരവന്റെ ആദ്യ ബുക്കിംഗ് സ്വീകരിക്കും.
Top