വര്‍ഗീയ വിഷം തുപ്പിയ പ്രസംഗത്തില്‍ നിന്നും തലയൂരാന്‍ വിഭലശ്രമം … യുഎപിഎ ചുമത്തണമെന്ന പരാതി ഉയര്‍ന്നപ്പോള്‍ മുസ്ലിങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ചു ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: മുസ്ലിങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ചു ഡോ. ഗോപാലകൃഷ്ണന്‍. വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഗോപാലകൃഷ്ണനെതിരെ യുഎപിഎ ചുമത്തണമെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണു മാപ്പപേക്ഷയുമായി ഗോപാലകൃഷ്ണന്റെ പുതിയ വീഡിയോ പുറത്തുവന്നത്.മലപ്പുറം മിനി പാക്കിസ്ഥാനെന്നു മാദ്ധ്യമങ്ങള്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണു താന്‍ ചെയ്തതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലിങ്ങള്‍ക്കെതിരല്ല താനെന്നും ആരെയും, ഒരു സമുദായത്തെയും നിന്ദിച്ചു ഞാന്‍ പറഞ്ഞിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ പറഞ്ഞതു ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. തന്നെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കുകയാണു ചെയ്തത്. മലപ്പുറം മിനി പാക്കിസ്ഥാന്‍ ആണെന്നു താന്‍ പറഞ്ഞിട്ടില്ല. മുസ്ലിം സമൂഹത്തിനു താന്‍ പറഞ്ഞതു വേദനയുണ്ടാക്കിയെങ്കില്‍ മാപ്പു ചോദിക്കാന്‍ തയ്യാറാണ്. പുറത്തുവന്ന വീഡിയോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ്. അന്നത്തെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാദ്ധ്യമങ്ങള്‍ പറഞ്ഞതു മാത്രമാണു താന്‍ പറഞ്ഞതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപകനായ ഡോ എന്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസംഗം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മലപ്പുറത്തെ കുറിച്ചും മുസ്ലീങ്ങളെ കുറിച്ചും വളരെ മോശമായ രീതിയില്‍ പ്രസംഗിച്ചതു വിവാദമായതോടെയാണു മാപ്പപേക്ഷയുമായി ഗോപാലകൃഷ്ണന്‍ എത്തിയത്.

മുസ്ലിം ജനവിഭാഗത്തെ പന്നികളോടുപമിച്ചായിരുന്നു മതപ്രഭാഷകന്‍ കൂടിയായ എന്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം. രണ്ടും മൂന്നും ഭാര്യമാരെ വച്ചു പന്നി പ്രസവിക്കുന്ന പോലെ ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുകയാണു മുസ്ലിങ്ങള്‍ ചെയ്യുന്നതെന്നും ഇസ്ലാമിക പാക്കിസ്ഥാന്‍ ആയി മലപ്പുറം മാറുകയാണെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘മലപ്പുറം ജില്ല മുസ്ളിങ്ങളുടെ പേരില്‍ ഉണ്ടാക്കിയതാണ്. ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ അവിടെ ഉണ്ടാവാന്‍ കാരണം പന്നി പ്രസവിക്കുന്നമാതിരി ഓരോവീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നതാണ്. രണ്ടും മൂന്നും ഭാര്യമാരെ വച്ചുകൊണ്ട്. അതുകൊണ്ടാണ് മലപ്പുറത്തെക്കുറിച്ച് പറയുന്നത്. അല്ലാണ്ട് അവിടെയുള്ള ഹിന്ദുക്കളെയോ മുസ്ളിങ്ങളെയോ അവഹേളിക്കാനല്ല. അവിടെയുള്ള മുസ്ളിങ്ങളുടെ എണ്ണം കൂടുന്നതും ഇസ്ളാമിക പാക്കിസ്ഥാന്‍ പോലെ ആയി തീരുന്നതുമെല്ലാം സംഭവിക്കുന്നതുകൊണ്ടാണ് മലപ്പുറം എന്ന ജില്ലയുടെ പേര് ഉപയോഗിച്ചത്’ എന്ന രീതിയിലാണ് വിദ്വേഷം പരത്തുന്ന പ്രസംഗം.

സംഗതി വിവാദമായി. പൊലീസില്‍ പരാതിയായതോടെയാണു താനിങ്ങനെ പറഞ്ഞിട്ടില്ല എന്ന വാദവുമായി ഗോപാലകൃഷ്ണന്‍ എത്തിയത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ എന്‍ ഗോപാലകൃഷ്ണനെതിരെ യുഎപിഎ ചുമത്തണം എന്നാവശ്യപ്പെട്ട് അഡ്വ ഷുക്കൂര്‍ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും ഗഗോപാലകൃഷ്ണന്റെ വിവാദം ഏറെ ചര്‍ച്ചയായി. തുടര്‍ന്നാണ് മലക്കം മറിച്ചില്‍. മുമ്പും ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ ഗോപാലകൃഷ്ണന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണു മാപ്പപേക്ഷയുമായി ഗോപാലകൃഷ്ണന്റെ പുതിയ വീഡിയോ എത്തിയത്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/ 
www.dailyindianherald.com

 

Top