കോട്ടയം: രോഗിയുടെ കാലില്‍ നഴ്‌സ് ട്രേ വച്ചുഎന്നാരോപിച്ച് അതേ ശിക്ഷ തന്നെ നഴ്‌സിനും വിധിച്ച ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുക്കമെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്‍ വന്‍ പ്രതിേേഷധമുയര്‍ന്നതോടെ സര്‍ക്കാര്‍ ഈ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോണ്‍ എസ്. കുര്യനെതിരെ നഴ്‌സ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ സമിതിക്ക് മൊഴി നല്‍കിയതേടെയാണ് നിയമനടപടികളിലേയ്ക്കും കാര്യങ്ങള്‍ നീങ്ങുന്നത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ക്ക് കുരുക്ക് മുറുകുന്നത്. പോലീസ് കേസുടാത്താല്‍ ഡോക്ടര്‍ ജാമ്യമില്ലാ വകുപ്പില്‍ അകത്താകും.
പലവട്ടം കരഞ്ഞു പറഞ്ഞിട്ടും കട്ടിലില്‍ കിടത്തി കാലില്‍ ട്രേ വച്ചു ഡോക്ടര്‍ ശിക്ഷിച്ചുവെന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശിക്ഷയ്ക്കിരയായ നഴ്സ് ആഭ്യന്തര പരാതി സമിതിക്കു മൊഴി നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ കട്ടിലില്‍ ‘മരുന്ന് ട്രേ’ മറന്നുവച്ച നഴ്സിന് ഡോക്ടര്‍ അതേ വിധത്തില്‍ ശിക്ഷ നല്‍കിയ സംഭവത്തില്‍ ഇന്നലെ സമിതി തെളിവെടുപ്പു തുടങ്ങിയത്. സ്ത്രീയുടെ അഭിമാനത്തിന് മുറിവേല്‍ക്കം വിധമായിരുന്നു ഡോക്ടറുടെ പ്രവര്‍ത്തിയെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഗുരുതരമായ ക്രിമിനല്‍ കുറ്റവും. ഈ സാഹചര്യത്തില്‍ പൊലീസിന് പരാതി കൈമാറേണ്ട സ്ഥിതിയുണ്ട്.
.
തീവ്രപരിചരണ വിഭാഗത്തില്‍ സേവനത്തിനിടെ അത്യാഹിത വിഭാഗത്തിലേക്കു പോകേണ്ടി വന്നപ്പോള്‍ കയ്യിലിരുന്ന മരുന്നു ട്രേ കട്ടിലില്‍ വച്ചതായി നഴ്സ് പറഞ്ഞു. രോഗിയുടെ കാലിനു കീഴില്‍ പുതപ്പു പുതച്ചിരുന്നു. പുതപ്പിനു മുകളിലായാണു ട്രേ വച്ചത്. ഇതു കണ്ട് ശസ്ത്രക്രിയ വകുപ്പു മേധാവി ജോണ്‍ എസ്. കുര്യന്‍ ശകാരിച്ചു. തെറ്റു മനസിലായി കരഞ്ഞു പറഞ്ഞെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. പകരം കട്ടിലില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. മരുന്നു ട്രേയും കുറിപ്പുകള്‍ എടുക്കുന്ന ഫയലും ദേഹത്തു വച്ചു. ഡോക്ടറുടെ റൗണ്ട്സ് കഴിയുന്നതു വരെ 10 മിനിറ്റോളം ആ രീതിയില്‍ കിടക്കേണ്ടി വന്നുവെന്നു നഴ്സ് മൊഴി നല്‍കി. നഴ്സസ് സംഘടനാ ഭാരവാഹികളുടെ മൊഴിയും സമിതി രേഖപ്പെടുത്തി. ഇതും ഡോക്ടര്‍ക്ക് എതിരാണ്. എന്നാല്‍ തെറ്റ് ചെയ്ത നേഴ്സിനോടാണ് താന്‍ ഇതെല്ലാം ചെയ്തതെന്നാണ് ഡോക്ടറുടെ വാദം. നേഴ്സ് തെറ്റ് ചെയ്താലും ശിക്ഷ കൊടുക്കാന്‍ ഡോക്ടര്‍ക്ക് അധികാരമില്ല. അതിന് നിയമവഴികാണ് തേടേണ്ടത്. ഇത് ചെയ്യാതെ സ്വന്തം നിയമം നടപ്പാക്കുകയാണ് ഡോക്ടര്‍ ചെയ്തത്.
സ്റ്റാഫ് നേഴ്‌സുകളുടെ അഭാവം ഏറെയുള്ള ആശുപത്രിയാണ് കോട്ടയത്തെ മെഡിക്കല്‍ കോളേജ്. ഇവിടെ യോഗ്യതയുള്ള നേഴ്‌സുമാര്‍ക്ക് സേവനം നടത്താനും പ്രാക്ടീസ് ചെയ്യാനുമായി പണം അടച്ച് നേഴ്‌സായി പ്രവര്‍ത്തിക്കാവുന്ന സംവിധാനമുണ്ട്. പഠിച്ചിറങ്ങുന്നവര്‍ ധാരാളം പേര്‍ ഉപയോഗിക്കാറുമുണ്ട്. സേവന തല്‍പരാണ് ഏറെയും ഇങ്ങനെ ശമ്പളമില്ലാതെ സഹായിക്കാനെത്തുന്നത്.
ഇത്തരത്തില്‍ 3500 രൂപ മെഡിക്കല്‍ കോളേജില്‍ അടച്ച് സേവനത്തിന് എത്തിയതാണ് ബിഎസ് സി നേഴ്‌സിങ് യോഗ്യതയുള്ള വണ്ടിപ്പെരിയാര്‍ സ്വദേശിനി. തോട്ടം തൊഴിലാളിയുടെ മകളായ ഈ നേഴ്‌സിന് 22 വയസ്സായിരുന്നു പ്രായം. വീട്ടിലെ കഷ്ടതകള്‍ക്കിടയിലും കോട്ടയത്തെ മെഡിക്കല്‍ കോളേജില്‍ എത്തിയ നേഴ്‌സിനോടായിരുന്നു ഡോക്ടറുടെ ക്രൂരത.