
കൊച്ചി: ഉമ്മന്‍ ചാണ്ടിയ്ക്ക് പിന്നാലെ പുതിയ കേരള മുഖ്യമന്ത്രി പിണറായി വിജയനും അപരന്‍. മലേഷ്യയിലുള്ള പിണറായി വിജയന്റെ അപരന്‍
നിസാരക്കാരനല്ല..മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മഹാ തീര്‍ബിന്‍ മുഹമ്മദാണ് ആള്‍. ഒറ്റനോട്ടത്തില്‍ ആള്‍ പിണറായി വിജയന്‍ ആണെന്നേ തോന്നൂ.
1981 മുതല്‍ 2003 വരെയുള്ള സുദീര്‍ഘമായ രണ്ടു പതിറ്റാണ്ടിലധികം കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദവി തുടര്‍ചയായി അലങ്കരിച്ച ഡോ.മഹാതീര്‍ ബിന്‍ മുഹമ്മദ് ആധുനിക മലേഷ്യയുടെ പിതാവായാണ് അറിയപ്പെടുന്നത്. മഹാതീറിന്റെ ഭരണത്തിന്‍ കീഴില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വികസനത്തി ലും സാമ്പത്തിക മേഖലയിലുമെല്ലാം മലേഷ്യ കൈവരിച്ച പുരോഗതി ലോകശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.
ചേരിചേരാ പ്രസ്ഥാനത്തിന്റെ 21ാമതു സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം. മൂന്നാംലോക രാഷ്ട്രങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. മഹാതീര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു എന്നാ രോപിച്ച് ഉറ്റ അനുയായി ആയിരുന്ന അന്‍വര്‍ ഇബ്രാഹിം മറ്റൊരു പാര്‍ട്ടി രൂപീകരിച്ചത് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കനത്ത വെല്ലുവിളിയായിരുന്നു. എങ്കിലും മലേഷ്യയുടെ രാഷ്ട്രീയ രംഗത്ത് ഇന്നും മഹാതീര്‍ ശക്തമായ സാന്നിധ്യമാണ്. പിണറായി വിജയനുമായി നോട്ടത്തിലും ഭാവത്തിലും സാമ്യതയുള്ള ഈ ലോക നേതാവും പിണറായി മുഖ്യമന്ത്രിയായതോടെ കേരളത്തിലും ഹിറ്റാവുകയാണ്.