ഡോ പിസി ഷാനവാസിന്റെ പേരില്‍ പണപ്പിരിവെന്ന്; ഡോക്‌റുടെ പേരുപയോഗിക്കുന്നതിനെതിരെ മാതാപിതാക്കള്‍ പരാതി നല്‍കി

കോഴിക്കോട്: ആദിവാസികള്‍ക്കിടയിലെ ചാരിറ്റിയിലുടെ ശ്രദ്ധേയനായ യുവ ഡോക്ടര്‍ പിസി ഷാനവാസിന്റെ പേരില്‍ വ്യാപക പണപ്പിരിവെന്ന് പരാതി. ഡോ ഷാനവാസ് തുടക്കം കുറിച്ച ആത്മ എന്ന സംഘടനയുടെ മറവിലാണ് വിദേശത്തും സ്വദേശത്തുമായി പണപ്പിരിവ് പൊടിപൊടിക്കുന്നത്.

വിദേശ ഫണ്ട് ലക്ഷ്യമാക്കി വന്‍ പദ്ധതികളാണ് ഇവര്‍ തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോ ഷാനവാസിന്റെ മരണത്തിനു ശേഷം സംഘടന വെറും പണപിരിവിലേക്ക് മാറിയതായും സംഘടനയിലെ പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടികാട്ടുന്നു. ഡോ ഷാനവാസ് ചെയ്ത നിരവധി നല്ല പ്രവര്‍ത്തികള്‍ മുതലെടുത്താണ് പണപിരിവിനായി സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശ ഫണ്ട് ലക്ഷ്യമാക്കി അട്ടപ്പാടയില്‍ തന്നെ ആദ്യ ട്രെയിനിങ് സെന്ററും അടുത്ത ദിവസങ്ങളില്‍ ആരംഭിക്കുകയാണ്. ഇതിനെതിരെ ഡോ ഷാനവാസിന്റെ മാതാപിതാക്കള്‍ തന്നെ രംഗത്തെത്തിയട്ടുണ്ട്. ഇത് സംബന്ധിച്ച് ഷാനവാസിന്റെ പിതാവ് മുഹമ്മദ് മലപ്പുറം കലക്ടര്‍ക്ക് പരാതി നല്‍കി കഴിഞ്ഞു. ചാരിറ്റിയുടെ മറവില്‍ സംഘടനയിലെ യുവതിയെ തന്നെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ പുറത്ത് വന്നതോടെയാണ് നേതൃത്വത്തിനെതിരെ സംശയങ്ങള്‍ വര്‍ധിച്ചത്.MLP

വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ ക്രിമിനലുകളുടെ ശൈലിയില്‍ നേരിട്ടതും ചിലര കുറിച്ചുള്ള സംശയങ്ങള്‍ക്ക് ബലമേകി. ചാരിറ്റിയല്ല ഇവരുടെ ലക്ഷ്യം ഇതിനു പിന്നിലെ സാമ്പത്തികവും അല്ലാതെയുമുള്ള തട്ടിപ്പുകാളെന്ന് വ്യക്തമായി. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സാമ്പത്തീകം സഹായം നല്‍കിയിരുന്ന മലയാളികള്‍ പിന്മാറിയിരുന്നു. ചാരിറ്റബില്‍ സംഘടനയുടെ നേതൃത്വത്തില്‍ തുടരുന്നവര്‍ വിമര്‍ശനങ്ങല്‍ക്ക് കൃത്യമായ മറുപടി തരാത്തതും കണക്കുകള്‍ സുതാര്യമാക്കതതും സാമ്പത്തീക തട്ടിപ്പിന്റെ തെളിവുകളാണ്.

ഡോ ഷാനവാസിന്റെ സ്വപ്‌നങ്ങളാണ് തങ്ങള്‍ നടപ്പാക്കുന്നതെന്നാണ് ഇവരുടെ വിശദീകരണമെങ്കിലും ഷാനവാസിന്റെ പേരുപയോഗിച്ച് പണപ്പിരിവ് മാത്രമാണ് നടത്തുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു. മാധ്യമങ്ങിള്‍ നിന്ന് ഒഴിഞ്ഞുമാറി ദുരൂഹമായാണ് ഇവരുടെ നീക്കങ്ങള്‍. വിമര്‍ശനങ്ങളോ വാര്‍ത്തകളോ വന്നാല്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ വഴി നുണ പ്രചാരണം നടത്തും. ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് നിലവിലുള്ളത്.

Top