തൃശൂർ: ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റു മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ തൃശൂരിലെ പൂങ്കുന്നത് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്‌ക്ക് ചൊവാഴ്‌ചയാണ് ക്ലിനിക്കിൽ വച്ച് കുത്തേറ്റത്. സുഹൃത്തുക്കളായിരുന്ന സോനയും മഹേഷും തൃശൂർ കുരിയചിറയിലെ ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. സോനയുടെ ദന്തൽ ക്ലിനിക്കിൽ മഹേഷ് പണം നിക്ഷേപിച്ചിരുന്നു. വരുമാനത്തിന്റെ വലിയ പങ്ക് കോൺട്രാക്‌ടറായ മഹേഷ് കൊണ്ടുപോയി തുടങ്ങിയതോടെ ഇരുവർക്കുമിടയിൽ തർക്കം തുടങ്ങി. മഹേഷിനെതിരെ സോന പൊലീസിൽ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായത്.
ഒപ്പം താമസിച്ചിരുന്ന പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണു ക്ലിനിക്കിൽ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനിൽക്കെയാണു സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചു.
വിവാഹബന്ധം വേർപെടുത്തിയ സോന കുരിയച്ചിറയിലെ ഫ്ലാറ്റിൽ 2 വർഷമായി മഹേഷിനൊപ്പമായിരുന്നു താമസമെന്നു പൊലീസ് പറഞ്ഞു. ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതു മഹേഷ് ആയിരുന്നു. 7 ലക്ഷം രൂപയുടെ പണി നടത്തിയതിനു പലപ്പോഴായി 22 ലക്ഷം രൂപ വാങ്ങിയതായി ബന്ധുക്കൾ പറയുന്നു.
മഹേഷുമായി നടന്ന സാമ്പത്തിക ഇടപാടുകളിൽ തർക്കമുണ്ടായതിനെത്തുടർന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ സോന പരാതി നൽകിയിരുന്നു. ഇതറിഞ്ഞു ചൊവ്വാഴ്ച ക്ലിനിക്കിലെത്തിയ മഹേഷ് സോനയെ കുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. ഇവിടെ നിന്നു മുങ്ങിയ പ്രതിയുടെ കാർ കൂർക്കഞ്ചേരിയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.