തിരുവനന്തപുരം: മാര്‍ത്തോമ സഭയുടെ ചെങ്ങന്നൂര്‍ -മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍(77) കാലം ചെയ്തു. ഞായാഴ്ച വൈകിട്ട് 5.55ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.മാര്‍ത്തോമ സഭയുടെ അടിയന്തര സഭാ കൗണ്‍സില്‍ തിങ്കളാഴ്ച ചേരും. കഴിഞ്ഞ ദിവസം ഒമാനില്‍ നിന്ന് മടങ്ങവെ വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നു.
പത്ത് വര്‍ഷമായി ചെങ്ങന്നൂര്‍ ദദ്രാസനാധിപനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അഖിലലോക സഭാ കൗണ്‍സിലില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് മിസിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സഭയുടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.
തിരുവനന്തപുരത്തെ പാറ്റൂര്‍ പള്ളിയില്‍ ഏഴ് മണി മുതല്‍ എട്ട് മണി വരെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തിരുവല്ലയിലേക്ക് കൊണ്ടുപോകും. അദ്ദേഹം ഭദ്രാസനാധിപനായിരിക്കുന്ന ചെങ്ങന്നൂര്‍ ഭദ്രാസനത്തിന് കീഴിലുള്ള ചെങ്ങന്നൂര്‍ തിട്ടമേല്‍ പള്ളിയിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഭൗതിക ശരീരം തിരുവല്ലയിലേക്ക് കൊണ്ടുപോകും. കബറടക്കം ചൊവ്വാഴ്ച തിരുവല്ല എസ്‌സി പള്ളി സെമിത്തേരിയില്‍. സ,സ്‌കാര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ സഭയുടെ അടിയന്തര സഭാ കൗണ്‍സില്‍ ചേരും.തിരുവല്ല നിരണം മറ്റയ്ക്കല്‍ വെണ്‍പറമ്പില്‍ വി കെ ഉമ്മന്റെയും മറിയാമ്മയുടെയും മകനായി 1938 ഓഗസ്റ്റ് 29നാണ് ജനനം