ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: ഡ്രാക്കുള തോൽപ്പിക്കുന്ന രക്തദാഹിയായ അമ്മ. മകളുടെ തല തകർത്ത് അമ്മ രക്തം കുടിക്കുകയും മാംസം കഴിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ഗോപാൽപൂരിലാണ് ഈ ദാരുണ സംഭവം നടന്നത്. പ്രമീള എന്ന സ്ത്രീയാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ തന്റെ രണ്ടു വയസുള്ള മകളുടെ തല പിളർന്ന് രക്തവും മാസവും ഭക്ഷിച്ചത്. കുഞ്ഞിന്റെ അലറിക്കരച്ചിൽ കേട്ടെത്തിയ പ്രമീളയുടെ ഭർതൃസഹോദരനാണ് കുഞ്ഞിനെ ഇവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്തിയത്.
കുഞ്ഞിന്റെ അലറിക്കരച്ചിൽ കേട്ടാണ് ഞാൻ അവിടെയെത്തുന്നത്. ഞങ്ങളുടെ വീടിന്റെ എതിർവശത്താണ് പ്രമീളയും കുട്ടികളും താമസിക്കുന്നത്. ഭർത്താവ് ജോലി ആവശ്യത്തിനായി ഡൽഹിയിൽ പോയിരുന്നതിനാൽ പ്രമീളയും കുട്ടികളും തനിച്ചായിരുന്നു.കുഞ്ഞിന് എന്തോ സംഭവിച്ചു എന്നു കരുതി എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞിന്റെ തല തല്ലിപ്പൊളിച്ച ശേഷം പച്ചമാംസവും രക്തവും ഭക്ഷിക്കുകയായിരുന്നു ഇവർ. ഉടൻ തന്നെ ബഹളം വച്ചു പ്രമീളയെ തള്ളിമാറ്റി കുഞ്ഞിനെ എടുത്തുകൊണ്ടു പുറത്തേയ്ക്കു ഓടി. കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു പ്രമീളയുടെ ഭർതൃസഹോദരൻ പറയുന്നു.
കുട്ടി ഇപ്പോൾ സാവധാനം ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നും ഇയാൾ പറഞ്ഞു. സംഭവം അറിഞ്ഞ നാട്ടുകാർ ഇവരെ കെട്ടിയിട്ടു തല്ലുകയായിരുന്നു. നാട്ടുകാരുടെ തല്ലുകൊണ്ട് ഇവർ മരിക്കുമെന്ന അവസ്ഥയിലെത്തിയപ്പോൾ ഒരു ബന്ധു പോലീസിനെ വിളിക്കുകയായിരുന്നു.ഒടുവിൽ പോലീസെത്തി ഇവരെ അറസ്റ്റു ചെയ്‌തോടെയാണ് രംഗം ശാന്തമായത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന പോലീസ് പറഞ്ഞു.