കീകിക്ക് ശേഷം തരംഗമായി ‘ഡ്രാഗൺ ബ്രീത്ത്’ ചലഞ്ച്  

ഒാടികൊണ്ടിരിക്കുന്ന വാഹനത്തിൽനിന്നും ചാടിയിറങ്ങി നൃത്തം ചെയ്യുന്ന കീകി ചലഞ്ചിന് ശേഷം ഇന്റർനെറ്റില്‍ തരംഗമാകുകയാണ് ‘ഡ്രാഗൺ ബ്രീത്ത്’ ചലഞ്ച്. ദ്രവരൂപത്തിലുള്ള തണുത്ത നൈട്രജനിൽ മിഠായി മുക്കുമ്പോൾ ഉണ്ടാകുന്ന പുക മൂക്കിലൂടെയും വായിലൂടെയും അകത്തേക്കു വലിച്ച്  പുറത്തേക്കു വിടുന്ന രീതിയാണിത്.

നിരവധി ആളുകളാണ് ഡ്രാഗൺ ബ്രീത്ത് ചലഞ്ച് ഏറ്റെടുത്തുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ചലഞ്ച് ഏറ്റെടുത്തതോടെ സംഭവം വൈറലായി. എന്നാൽ ഡ്രാഗൺ ബ്രീത്ത് ചലഞ്ച് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധർ പറയുന്നു. അകത്തേക്കു വലിക്കുന്ന നൈട്രജൻ വായില്‍ അലിഞ്ഞു ചേരുകയും ആന്തരികാവയവങ്ങളെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ‘ഫ്രൂട്ട് ലൂപ്പിസ്’ പോലുള്ള രാസപദാർത്ഥങ്ങളടങ്ങിയ തണുത്ത നൈട്രജൻ പുക ശ്വസിക്കുമ്പോൾ ശരീര വീക്കം, ചർമ്മകോശങ്ങളുടെ ക്ഷതം, ശ്വാസം മുട്ടൽ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും അമേരിക്കൻ ഹെൽത്ത് സർവീസസ് കമ്മീഷണർ ജെയിംസ് ടൊമാർക്കെൻ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്’ എന്ന വരികൾ കേൾക്കുമ്പോൾ ഓടുന്ന കാറിൽ നിന്ന് ചാടി ഇറങ്ങുകയും, വാതിൽ തുറന്ന രീതിയിൽ  ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ‘കീകി’ ചലഞ്ച്. ലോകമാകെയുള്ള ‘കീകി’ ആസ്വാദകർ ഈ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ, നടുറോഡിൽ കീകിയുമായി എത്തുന്ന ഈ വെല്ലുവിളി അപകടത്തിൽ അവസാനിക്കുന്നത് പതിവായി. ഇതോടെ ഗൾഫ് നാടുകളുൾപ്പടെയുള്ള രാജ്യങ്ങളിൽ ഈ ചലഞ്ചിന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയിലും കീകിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Top