സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ സദാചാര ഉപദേശങ്ങളുമായി വരുന്ന ആങ്ങളമാര്‍ ഒരു സ്ഥിരം കാഴ്ചയാണ്. പലരും ഇവരുടെ ഉപദേശങ്ങളും വിമര്‍ശനങ്ങളും പരിഗണിക്കാതെ മുന്നോട്ട് പോകുകയാണ് പതിവ്. എന്നാല്‍ ഇതിന് വിപരീതമായി ചുട്ടമറുപടി നല്‍കുന്ന നടിമാരും കുറവല്ല. അത്തരത്തില്‍ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഹാപ്പി വെഡ്ഡിങ്, മാച്ച് ബോക്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ദൃശ്യ രഘുനാഥ് വെള്ളത്തില്‍ കിടക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിന് ഒരാള്‍ നല്‍കിയ കമന്റും അതിന് ദൃശ്യ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
‘എന്തിനാണ് പെങ്ങളെ സ്വയം നാണംകെടുന്നത്, നിങ്ങളുടെ വ്യക്തിത്വം അഭിമാനത്തോടെ സൂക്ഷിക്കൂ എന്ന ഉപദേശവുമായാണ് ഒരാള്‍ രംഗത്തെത്തിയത്. ഇതിന് ദൃശ്യ നല്‍കിയ മറുപടി ഇങ്ങനെ. ‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും. അത് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ, മറച്ചുപിടിക്കാവുന്ന രീതിയില്‍ അത് മറച്ചുപിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആളുകളെ മനസ്സിലാക്കാന്‍ ശ്രമിക്കൂ- ദൃശ്യ മറുപടി നല്‍കി.