
കായംകുളം: ഡ്രൈവറായെത്തി കാറില്‍നിന്ന് ഉടമയുടെ 1,15,000 രൂപ കവര്‍ന്ന മോഷ്ടാവിനെ ഒന്‍പതു മണിക്കൂറിനുള്ളില്‍ പിടികൂടി. തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങര ദേശത്ത് പാസ്പോര്‍ട്ട് ഓഫീസിന് സമീപം ശരവണം വീട്ടില്‍ കെ.ഹരികൃഷ്ണ(49)നെയാണ് അറസ്റ്റ് ചെയതത്. ആലുവ ചൂര്‍ണിക്കര മുതിരപ്പാടം തൈക്കാട്ടുകരയില്‍ ഉജ്ജയിനിയില്‍ പ്രവാസിയായ ഉണ്ണിക്കൃഷ്ണപിള്ളയുടെ കാറില്‍ നിന്നും പണമടങ്ങിയ ബാഗ് കവര്‍ന്ന സംഭവത്തിലെ പ്രതിയാണ് ഇയാള്‍.
അഞ്ചിന് ഉച്ചയ്ക്ക് 11 ന് ഉണ്ണിക്കൃഷ്ണപിള്ളയും ഭാര്യയും കരീലക്കുളങ്ങരയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. ഇവര്‍ വീട്ടിലേക്ക് കയറിയ സമയം പിന്‍സീറ്റില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച് കായംകുളത്തുള്ള ടാക്സി കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഏജന്‍സി മുഖേന എറണാകുളത്ത് നിന്നുമാണ് ഇയാള്‍ ഡ്രൈവറായി എത്തിയത്.
പോലിസ് നടത്തിയ അന്വേഷണത്തിൽ ഒന്‍പതു മണിക്കൂറിനുള്ളില്‍ കോട്ടയം നാഗമ്പടത്തുള്ള ഹോട്ടലില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പണവും വാങ്ങിയ സാധനങ്ങളും കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.