ഡ്രൈവിങ്ങിനിടെ കാ്പ്പി കുടിച്ചാൽ അപകടം ഉറപ്പ്; മദ്യത്തേക്കാൾ അപകടം കാപ്പി

ഹെൽത്ത് ഡെസ്‌ക്

തിരുവനന്തപുരം: കാറോടിക്കുമ്പോൾ കാപ്പി കുടിക്കുന്നത് ഉറക്കം മാറാനാണെന്നാണ് പലരുടെയും കണക്കു കൂട്ടൽ. എന്നാൽ, മദ്യപിച്ചു വാഹനം ഓടിക്കുന്നതിനേക്കാൾ അപകടകരമാണ് കാപ്പി കുടിച്ച ശേഷം കാറോടിക്കുന്നതെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കാപ്പി കുടിച്ചു വാഹനം ഓടിച്ചാൽ ശരീരത്തിൽ നിർജലീകരണം ഉണ്ടാകുമെന്നും, ഇത് അപകടത്തിനിടയാക്കുമെന്നുമാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ആവശ്യത്തിന് വെള്ളം കുടിക്കാതെ ഡ്രൈവ് ചെയ്യുന്നതും മദ്യപിച്ചു ഡ്രൈവ് ചെയ്യുന്നതും ഏതാണ്ട് ഒരേ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ശരീരത്തിന് ആവശ്യമുള്ള വെള്ളം കിട്ടാതെവരുമ്പോൾ തലച്ചോറിനു ഒരു മന്ദത അനുഭവപ്പെടും. ഉറക്കം വരുന്നത് പോലെയോ മദ്യപിച്ചത് പോലെയോ ഈ മന്ദത നമ്മുക്ക് പ്രകടമാകണമെന്നില്ല. വാഹനം ഓടിക്കുമ്പോഴുള്ള കണക്കുക്കൂട്ടലുകൾ പിഴയ്ക്കുന്നതാണ് ഇതിന്റെയൊരു ലക്ഷണം. ചെറിയ അശ്രദ്ധ പോലും വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഓർക്കണം. ചർദ്ദിയും മനം പിരട്ടലുമാകാം മറ്റൊരു സൂചന നൽകുന്നത്. ശരീരം ഇപ്പോൾ സന്തുലിതമായ ഒരു അവസ്ഥയിലല്ല എന്ന് തലച്ചോർ നൽകുന്ന സൂചനയാണിത്. കൂടാതെ മയക്കം അനുഭവപ്പെടുക, ശരീരം വലിഞ്ഞുമുറുകുന്നത് പോലെ അനുഭവപ്പെടുകയെന്നുള്ളതെല്ലാമാണ് മറ്റു ലക്ഷണങ്ങൾ.
മദ്യപിച്ചു വാഹനം ഓടിക്കുന്നത് എത്ര അപകടകരമാണ് എന്ന് നമ്മൾ കരുതുന്നുവോ, അതുപോലെ അപകടകരമാണ് ദാഹത്തെ അവഗണിച്ചുള്ള ഡ്രൈവിംഗ്. യാത്രയിൽ എപ്പോഴും വെള്ളം കരുതുകയും ശരീരത്തെ നീരജ്ജലീകരണത്തിലേക്ക് നയിക്കാതെയിരിക്കുകയും ചെയ്യുന്നതാണ് ഇതിനുള്ള ഏക പോംവഴി. ശരീരത്തിലെ വെളളം വലിച്ചെടുക്കുന്ന പാനീയങ്ങളായ കാപ്പിയും കോളയും വാഹനമോടിക്കുമ്പോൾ ഒഴിവാക്കുകയും വേണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top