ഇത് മരണം വിതയ്ക്കുന്ന ഡ്രൈവിംഗ് അബദ്ധം !! ഒരുപാടുപേരുടെ ജീവനെടുത്തേക്കാം

ഈ അബദ്ധം ആര്‍ക്കും സംഭവിക്കാവുന്നതാണ്. പ്രത്യേകിച്ച് വണ്ടി ഓടിച്ച് പരിചയം ഇല്ലാത്തവര്‍ വണ്ടി ഓടിക്കുമ്പോള്‍. കൂടുതല്‍ പരിചയം ഉള്ളവര്‍ കാണിക്കില്ല എന്നല്ല. എന്നിരുന്നാലും 99 ശതമാനം പരിചയമുള്ള ഡ്രൈവര്‍മാര്‍ക്കും ഈ അബദ്ധം പറ്റാന്‍ സാധ്യത ഇല്ല. ഈ കാലാവസ്ഥയില്‍ ചൂട് താങ്ങുന്നതിലും അപ്പുറം ആണല്ലോ. അപ്പോള്‍ പുറത്ത് പോയാലും വീട്ടിലായാലും വെള്ളം ധാരാളം നാം കുടിക്കാറുണ്ട്. പുറത്ത് പോകുമ്പോല്‍ പറയുകയേ വേണ്ട. നമ്മളില്‍ പലരും വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോള്‍ പലതരം പാനീയങ്ങള്‍ വാങ്ങിച്ചു കുടിക്കാറുണ്ട്. ഇതേ പോലെ വണ്ടി ഓടിക്കുമ്പോള്‍ വെള്ളം കുടിച്ചു കൊണ്ടിരുന്ന ഒരു ഒരാള്‍ക്ക് പറ്റിയ വലിയൊരു അബദ്ധം ആണ് ഇത്.

ഡ്രൈവിങ്ങിനിടയില്‍ വെള്ളം കുടിച്ച ശേഷം അയാള്‍ കുപ്പി റോഡില്‍ വലിച്ചെറിയാതെ ഒഴിഞ്ഞ കുപ്പി അടുത്തുള്ള വേസ്റ്റ് ബോക്സില്‍ ഇടാന്‍ വേണ്ടി വണ്ടിയില്‍ തന്നെ സൂക്ഷിക്കാം എന്ന് കരുതി. അങ്ങനെ ആ സുഹൃത്ത് സൂക്ഷിച്ച കുപ്പി വണ്ടി ഒന്ന് കുഴിയില്‍ ചാടിയപ്പോള്‍ തെറിച്ച് കറങ്ങി കറങ്ങി വന്നു ബ്രേക്കിനടിയില്‍ എത്തിപ്പെട്ടു. ഇത് അറിയാതെ 110 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ആ വണ്ടി എതിരെ വന്ന വണ്ടി വട്ടം ചാടിയപ്പോഴാണ് ബ്രേക്ക് ചവിട്ടി നിര്‍ത്താന്‍ ശ്രമിക്കുന്നത്. ബ്രേക്ക് ചവിട്ടി എങ്കിലും കുപ്പി ബ്രേക്കിനടിയില്‍ കുടിങ്ങിയതു കൊണ്ട് വണ്ടി നിന്നും ഇല്ല, ആ വെപ്രാളത്തില്‍ ആക്സിലേറ്ററില്‍ തന്നെ കാല്‍ ഒന്നു കൂടി അമരുകയും ചെയ്തു. ഒരുപാട് ആളുകളുടെ സ്വപ്നം അവിടെ പൊലിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top