സ്വന്തം ലേഖകൻ
ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ 35കാരിയെ അശ്ലീല ദൃശ്യങ്ങൾ കാണിക്കാൻ ശ്രമിക്കുകയും, ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കുകയും ചെയ്ത ബ്രിട്ടീഷ് വ്യവസായിയെ വിമാനത്താനുള്ളിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് വ്യവസായിയാണ് അറുപതുകാരനാണ് ഇന്ത്യയിലേയ്ക്കുള്ള യാത്രയിൽ യുവതിയെ കടന്നു പിടിച്ച കേസിൽ അറസ്റ്റ് ചെയ്തത്. സിൽക്ക് എയർലൈനിൽ യാത്ര ചെയ്യുകയായിരുന്നു 35 കാരിയായ വ്യവസായ പ്രമുഖയെ കടന്നു പിടിച്ച കേസിൽ ടെക്ക്‌നിക്കൽ സപ്ലൈസ് ബിസിനസുകാരനായ ബ്രിട്ടീഷുകാരൻ ബാരി ആന്റണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സിംഗപ്പൂരിൽ നിന്നു ബോർഡ് ഫ്‌ളൈറ്റ് എംഐ 745 ലാണ് പീഡന ശ്രമം നടന്നത്. വിമാനത്തിനുള്ളിൽ അടുത്തടുത്ത സീറ്റുകളിലായാണ് ഇരുവരും ഇരുന്നത്്. സീറ്റിൽ ഇരുന്നപ്പോൾ മുതൽ അറുപതുകാരൻ തന്റെ മൊബൈൽ ഫോണിലെ അശ്ലീല ദൃശ്യങ്ങൾ കാണിക്കാൻ ശ്രമിച്ചിരുന്നതായി യുവതി പറയുന്നു. അശ്ലീല ദൃശ്യങ്ങൾ കാണാൻ യുവതി വിസമ്മതിച്ചതോടെ ഇയാൾ യുവതിയെ തൊടാൻ ശ്രമിച്ചു. ഇവർ എതിർത്തെങ്കിലും ഇതിനോടു പ്രതികരിക്കാതിരുന്ന ഇയാൾ വീണ്ടും യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു.
ഇതുവഴി എത്തിയ വിമാനത്തിലെ ജീവനക്കാരോടു യുവതി തന്നെ ശല്യം ചെയ്യുന്ന അറുപതുകാരനെപ്പറ്റി പരാതി പറഞ്ഞു. തുടർന്നു വിമാന ജീവനക്കാർ വിമാനത്തിലെ സിസിടിവി ദൃ്ശ്യങ്ങൾ പരിശോധിച്ചു വ്യവസായിക്കെതിരെ നടപടിയെടുക്കുകയായിരുന്നു. വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ വ്യവസായിയെ പൊലീസിനു കൈമാറുകയും ചെയ്തു.