സ്വന്തം ലേഖകൻ
തിരുവനന്തപുരം :കേരളത്തിലും തമിഴ്‌നാട്ടിലും തീവ്രവാദികൾ ഡ്രോൺ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. തമിഴ്‌നാട്ടിൽ പ്രദേശിക ആക്രമണത്തിന് സാധ്യത ഉള്ളതായും മുന്നറിയിപ്പുണ്ട്.ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് തീവ്രവാദസംഘടനകളിൽ പ്രവർത്തിക്കാൻ ആളുകൾ പോയതും തമിഴ്‌നാട്ടിലെ അൽഉമ്മ സംഘടനകളെ കുറിച്ചും കേന്ദ്ര എജൻസികൾ പരിശോധിച്ച് വരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് കേന്ദ്ര രഹസ്യാ അന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഏതാനും മാസങ്ങളായി കേരളത്തിലും തമിഴ്‌നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം നടക്കുന്നുണ്ട്. ഡ്രോൺ ആക്രണമങ്ങളുടെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലേയും കേരളത്തിന്റേയും തെക്കൻ തീരദേശമേഖലയിൽ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി.