
കൊല്ലം: കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞു മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ സാവിയൊ,ടോണി,മോനിഷ് എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചയോടെയാണ് നാട്ടുകാര്‍ കണ്ടചിറ വരമ്പേകടവില്‍ മൃതശരീരങള്‍ കണ്ടത് വിവരമറിഞ്ഞെച്ചിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതശരീരങള്‍ കരയ്‌ക്കെത്തിച്ചു.കായലില്‍ മല്‍സ്യബന്ധനത്തിനിടെയാണൊ അപകടം എന്നു വ്യക്തമല്ല. മുങ്ങി മരിച്ച കണ്ടറച്ചിറ സ്വദേശി ടോണി മല്‍സ്യതൊഴിലാളിയും സാവിയൊ, മാനിഷ് എന്നിവര്‍ സ്വകാര്യ ,സ്ഥാപനങളില്‍ ഡ്രൈവര്‍മാരുമാണ്. ടോണിക്ക് മാത്രമെ നീന്താനറിയുവെന്നും യുവാക്കള്‍ മുങ്ങിമരിച്ചതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ജനപ്രതിനിധിയായ എം.എ സത്താര്‍ പറഞ്ഞു.
മൃതശരീരങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റി. കൊല്ലം അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു