ബോൾട്ടൺ: ബ്രിട്ടൺ മാൻഞ്ചസ്റ്ററിനടുത്തുള്ള ബോൾട്ടണിൽ നിന്നും അവധി ആഘോഷിക്കാനായി ഓസ്ട്രിയയിൽ എത്തിയ മലയാളി യുവാക്കൾ വിയന്നയിൽ മുങ്ങി മരിച്ചതായി റിപ്പോർട്ട് . ബോൾട്ടണിൽ നിന്നും അവധി ആഘോഷിക്കുന്നതിനായി കുടുംബസമേതം ഓസ്ട്രിയയിൽ എത്തിയ മലയാളി കുടുംബങ്ങളിലെ രണ്ടു യുവാക്കളാണ് മുങ്ങി മരിച്ചത്.
ബോൾട്ടണിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശിയായ അനിയൻ കുഞ്ഞു സൂസൻ ദമ്പതികളുടെ മകൻ ജോയൽ (19 ), റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ പുത്രൻ ജെയ്സൺ (15 ) എന്നിവർ ആണ് അപകടത്തിൽ മരിച്ചതായി വിവരം ലഭിച്ചത്. ഇതിൽ സൂസൻ, സുബി എന്നിവർ സഹോദരിമാരാണ്, ഇക്കഴിഞ്ഞ ഞായറാഴ്ച ആണ് ഇരു കുടുംബങ്ങളും അവധി ആഘോഷിക്കാൻ ഓസ്ട്രിയയിലേക്ക് തിരിച്ചത്.ഞാറാഴ്ച തിരികെ എത്താനിരിക്കെ ഇന്ന് വൈകുന്നേരത്തോടെയാണ് അപകടത്തിൽ പെട്ടത്. ഇവരുടെ ബന്ധുക്കൾ വിയന്നയിൽ ഉണ്ടായിരുന്നതായാണ് വിവരം.ബോട്ടിങ്ങിനിടെ ഒരാൾ വെള്ളത്തിൽ പോയപ്പോൾ രക്ഷിക്കാനായി അടുത്ത ആളും കൂടെ ചാടിയതാണെന്നാണ് പ്രാഥമിക വിവരം, എന്നാൽ ഇതിൽ സ്ഥിതീകരണം ഇല്ല. ഇരുവർക്കും സ്വിമ്മിങ് നല്ല വശമുള്ളതാണ്,ചതുപ്പിൽ പെട്ടതാവാം അപകട കാരണമെന്നും പറയപ്പെടുന്നു.മരണ വിവരം അറിഞ്ഞു ഇവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും ,ബന്ധുവായ സോണിയുടെ വീട്ടിൽ ഒത്തു ചേർന്നിട്ടുണ്ട്. രാത്രി പ്രേത്യക പ്രാർത്ഥനയും ഇവരുടെ വീട്ടിൽ നടന്നു.മൃതദേഹം ബോൾട്ടണിൽ എത്തിക്കുവാനാണ് ഇപ്പോളുള്ള തീരുമാനം.തുടർ നടപടികൾ വേഗത്തിലാക്കാൻ ഇവരുടെ ബന്ധു സോണി,കുടുംബ സുഹൃത്ത് ജോബോയ് തുടങ്ങിയവർ നാളെ വിയന്നയിലേക്ക് പോകും.ബോൾട്ടൺ മലയാളികളുടെ ഏതു പരിപാടികളിലും, കലാരംഗത്തും നിറ സാന്നിധ്യമായിരുന്ന ജോയലിൻറെയും ജെയ്‌സന്റെയും ആകസ്മിക വേർപാടിൽ മനം നൊന്തിരിക്കുകയാണ് യു.കെ മലയാളി സമൂഹം.