മദ്യലഹരിയിൽ അർധനഗ്നയായി ക്ലാസിലെത്തി: അധ്യാപികയെ വിദ്യാർഥികൾ അടിച്ചോടിച്ചു

ക്രൈം ഡെസ്‌ക്

ബാംഗ്ലൂർ: മദ്യലഹരിയിൽ അർധനഗ്നയായി ക്ലാസിലെത്തിയ അധ്യാപികയ്ക്കു വിദ്യാർഥികളുടെ മർദനം. ബാംഗ്ലൂരിലെ സ്വകാര്യ എൻജിനീയറിങ് സ്ഥാപനത്തിലാണ് വിദ്യാർഥികൾ യുവ അധ്യാപികയെ മർദിച്ചത്. വിദ്യാർഥികളുടെ അടിയേറ്റ് ആശുപത്രിയിലായ അധ്യാപികയെ പ്രാഥമിക പരിശോധനകൾക്കു ശേഷം വിട്ടയച്ചു. കോട്ടയം മുണ്ടക്കയം സ്വദേശിയാണ് അധ്യാപികയെന്നാണ് പൊലീസ് നൽകുന്ന സൂചന. മദ്യലഹരിയിൽ ക്ലാസ് മുറിയിൽ അഴിഞ്ഞാടിയ അധ്യാപികയുടെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read : വെള്ളച്ചാട്ടത്തില്‍ കണ്ടത് പ്രേതം …?ഞെട്ടിവിറച്ച് കാണികള്‍ …  
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. കോളജിലെ ഗസ്റ്റ് ലക്ചറായ അധ്യാപിക ഉച്ചയ്ക്കുള്ള ഇടവേളയ്ക്കു ശേഷം മദ്യലഹരിയിലാണ് ക്ലാസിൽ എത്തിയത്. അധ്യാപിക ക്ലാസിൽ എത്തിയ ശേഷം പല തവണ വേച്ചു വേച്ചു പോകുകയായിരുന്നു. ഇതിനിടെയാണ് വിദ്യാർഥികൾ നോക്കി നിൽക്കെ ഇവരുടെ സാരി അഴിഞ്ഞു പോയി. പല തവണ സാരി ഉടുക്കാൻ ശ്രമിച്ചെങ്കിലും സാരി അഴിഞ്ഞു പോകുകയായിരുന്നു. സാരി ഉടുക്കാൻ ശ്രമിച്ചെങ്കിലും അഴിഞ്ഞു പോയതോടെ ഇവർ ക്ലാസ് മുറിയിൽ അർധനഗ്നയായി നിന്നു.
ക്ലാസിലെ ചില പെൺകുട്ടികൾ ചേർന്ന് ഇവരെ സാരി ഉടുപ്പിക്കാൻ ശ്രമിച്ചെങ്കിലും അധ്യാപിക പെൺകുട്ടികളെ മർദിച്ചു. ഇതേ തുടർന്നു അധ്യാപികയും വിദ്യാർഥികളും തമ്മിൽ ഏ്റ്റുമുട്ടലുണ്ടായി. ഇതിനിടെ അധ്യാപിക തന്റെ വസ്ത്രങ്ങൾ സ്വയം വലി്ച്ചു കീറുകയും, അൺകുട്ടികൾ കടന്നു പിടിക്കാൻ ശ്രമിച്ചതായി ആരോപിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം വിദ്യാർഥികൾ മൊബൈൽ ക്യാറയിൽ പകർത്തിയിരുന്നു. സംഘർഷം രൂക്ഷമായതോടെ ക്ലാസ് മുറിയിലേയ്ക്കു കൂടുതൽ അധ്യാപകരും, കോളജ് പ്രിൻസിപ്പലും അടക്കമുള്ളവർ എത്തി. എന്നാൽ, അധ്യാപിക ഇവരെയും മദ്യലഹരിയിൽ അസഭ്യം പറഞ്ഞു. ഇതോടെയാണ് വിദ്യാർഥികൾ ഇടപെട്ട് അധ്യാപികയെ മർദിച്ചത്. വിദ്യാർഥികളുടെ മർദനം രൂക്ഷമായതോടെ അധ്യാപിക സംഭവസ്ഥലത്തു നിന്നു ഓടി സ്വന്തം കാറിൽ കയറി രക്ഷപെട്ടു. തുടർന്നു ഇവർ ആശുപത്രിയിൽ ചികിത്സ തേടി. അധ്യാപികയുടെ പരാതിയിൽ ബാഗ്ലൂർ സിറ്റി പൊലീസ് മലയാളികൾ അടക്കം മുപ്പതോളം വിദ്യാർഥികൾക്കെതിരെ കേസെടുത്തു. അധ്യാപികയെ സസ്‌പെന്റ് ചെയ്തതായി കോളജ് അധികതരും അറിയിച്ചു.

Top