മദ്യപാനിയായ യാത്രക്കാരൻ ഉണ്ടെങ്കിൽ ഡ്രൈവർക്ക് പിടിവീഴും; പുതിയ നിയമം

മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണ്. എന്നാൽ ഇനി മദ്യപിച്ച് യാത്ര ചെയ്യുന്നത് കുറ്റകരമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ ടാക്സിയില്‍ യാത്ര ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ളതാണ് പുതിയ നിയമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത്തരത്തിലുള്ള യാത്രക്കാരെ വാഹനങ്ങളിൽ കയറ്റിയാൽ ഡ്രൈവർക്കെതിരെ നടപടി എടുക്കുമെന്നാണ് സൂചനകൾ. 2017ലെ മോട്ടോർ വാഹന നിയമത്തിലാണ് പുതിയ നടപടി ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, പുകവലി എന്നിവയുടെ ഉപയോഗം സംബന്ധിച്ച നിരോധനവുമായി ബന്ധപ്പെട്ട് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നത് ഡ്രൈവർമാർ കൃത്യമായി അസുസരിക്കണമെന്നാണ് നിർദേശം.

ഇത്തരക്കാരായ യാത്രക്കാർ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വമാണെന്നും അല്ലാത്ത പക്ഷം ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കാനാകുമെന്നും ആണ് പുതിയ നിയമം.

അതേസമയം പുതിയ നിയമം ടാക്സി ഡ്രൈവർമാര്‍ക്ക് തന്നെ തിരിച്ചടിയാണ്. രാത്രി യാത്ര ചെയ്യുന്ന പലരും ടാക്സി വിളിക്കുന്നത് മദ്യപിച്ചിരിക്കുന്നതിനാലാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.

പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ യാത്രക്കാരെ കിട്ടില്ലെന്നും അവർ പറയുന്നു. കൂടാതെ യാത്രക്കാരൻ മദ്യപിച്ചിരിക്കുന്നോയെന്ന് എങ്ങനെ തിരിച്ചറിയുമെന്നും ഡ്രൈവർമാർ ചോദക്കുന്നു.

കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം ഇതിനോടകം തന്നെ ചർച്ചയായിരിക്കുകയാണ്.

നിയമം നടപ്പാക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകളുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Top