ന്യൂഡല്‍ഹി: വിമാനം പറത്തുന്നതിന് മുമ്പ് രണ്ടെണം അടിക്കുന്ന ശീളം പണ്ടേ പൈലറ്റുമാര്‍ക്കുണ്ട് !എന്നാല്‍ പാരിസിലേയ്ക്ക് പറക്കുമുമ്പ് പാമ്പായെത്തിയ പൈലറ്റുമാരെ കയ്യോടെ പൊക്കി. വിമാനം പറത്തുന്നതിന് മുമ്പുള്ള പരിശോധനയിലാണ് ജെറ്റ് എയവേഴ്‌സിലെയും എയര്‍ ഇന്ത്യയുടെയും രണ്ട് പൈലറ്റുമാരെ പിടികൂടിയത്.
മുംബയില്‍ നിന്നും പാരീസിലേക്ക് പരക്കാനിരുന്ന ജെറ്റ് എയര്‍വേഴ്‌സ് വിമാനത്തിലെ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ രണ്ടാമതും പിടികൂടിയതിനാല്‍ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്നും ബര്‍മിന്‍ഹാമിലേക്ക് പറക്കാനിരിക്കുകയായിരുന്നു എയര്‍ ഇന്ത്യ വിമാനം.
ഇന്ത്യയില്‍ മദ്യപാനത്തിന് പിടികൂടപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ ജെറ്റ് എയര്‍വേസ് പൈലറ്റുമാരാണ്. 2013205 കാലത്ത് ജെറ്റ് എയര്‍വേസിലേയും ജെറ്റ് ലൈറ്റിന്റേയുമായി 38 പേരെ പിടികൂടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജെറ്റ് എയര്‍വേഴ്‌സ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും കുറ്റക്കാരെന്ന് കണ്ടാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു