പിറന്നാൾ ആഘോഷിക്കാൻ ക്ലാസ് മുറിയിലിരുന്നു മദ്യപാനം; മദ്യലഹരിയിൽ അർധനഗ്നരായ പെൺകുട്ടികൾ സ്‌കൂളിനു പുറത്തായി

ക്രൈം ഡെസ്‌ക്

നാമക്കൽ: ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾ മടങ്ങിപ്പോയ ശേഷം ക്ലാസ് മുറിയിലിരുന്നു പെൺകുട്ടികളുടെ മദ്യപാനം. സഹപാഠിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കയ്യിൽ കരുതിയിരുന്ന നാലു കുപ്പി ബിയറാണ് കുട്ടികൾ ക്ലാസിലിരുന്നു കുടിച്ചത്. സംഭവത്തെ തുടർന്നു കുട്ടികളെ സ്‌കൂളിൽ നിന്നു പുറത്താക്കിയതായി പ്രധാന അധ്യാപിക അറിയിച്ചു.
കഴിഞ്ഞ ദിവസം നാമക്കല്ലിലെ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളോടു ക്ലാസ് മുറിയിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. പരീക്ഷകൾ നടക്കുന്നതിനാൽ കുട്ടികൾക്കു ഉച്ചവരെ മാത്രമാണ് ക്ലാസുണ്ടായിരുന്നത്. കേക്ക് മുറിച്ചും മധുരം പങ്കു വച്ചുമുള്ള ആഘോഷങ്ങളിൽ അധ്യാപകരും പങ്കെടുത്തിരുന്നു. ഇതിനു ശേഷം അധ്യാപകരും സഹ പാഠികളും മടങ്ങിയ ശേഷമായിരുന്നു സംഭവം.
സ്‌കൂൾ കുട്ടികളെല്ലാം ക്ലാസിൽ നിന്നു മടങ്ങിയ ശേഷം പിൻ വാതിലിലൂടെ ക്ലാസിനുള്ളിൽ പെൺകുട്ടികൾ പ്രവേശിക്കുകയായിരുന്നു. ക്ലാസ് മുറി പൂട്ടിയ ശേഷം ഇതിനുള്ളിൽ നിന്നു ശബ്ദം കേട്ട മറ്റൊരു വിദ്യാർഥി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. ഇവര് വന്നു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പാതി ഒഴിഞ്ഞ ബിയർ കുപ്പികളുമായി ക്ലാസ് മുറിയിൽ അർധനഗ്നരായി നിൽക്കുന്ന പെൺകുട്ടികളെയണ് അധ്യാപകർക്കു കാണാൻ സാധിച്ചത്. അരയ്ക്കു മുകളിൽ അടിവസത്രം മാത്രം ധരിച്ചു നിന്ന പെൺകുട്ടികളിൽ ഒരാൾ മദ്യ ലഹരിയിൽ ബോധരഹിതയായി വീണു കിടക്കുകയായിരുന്നു.
തുടർന്നു അധ്യാപികമാർ ചേർന്നു പെൺകുട്ടികളെ താങ്ങിയെടുത്ത് സ്റ്റാഫ് റൂമിൽ എത്തിച്ചു. തുടർന്നു മാതാപിതാക്കളെ വിളിച്ചു വരുത്തിയാണ് കുട്ടികളെ വിട്ടയച്ചത്. കുട്ടികളെ ശിക്ഷണ നടപടികളുമായി ഭാഗമായി സസ്‌പെന്റ് ചെയ്ത് തലയൂരാനാണ് ആദ്യം സ്‌കൂൾ മാനേജ്‌മെന്റ് ശ്രമിച്ചത്. എന്നാൽ, വാർത്ത പുറത്തായതോടെ കുട്ടികളെ സ്‌കൂളിൽ നിന്നു പുറത്താക്കിയില്ലെങ്കിൽ തങ്ങളുടെ കുട്ടികളെ സ്‌കൂളിൽ നിന്നു മാറ്റുമെന്നു മറ്റു കുട്ടികളുടെ മാതാപിതാക്കൾ നിലപാടെടുത്തു. ഇതോടെയാണ് കുട്ടികളെ പുറത്താക്കാൻ സ്‌കൂൾ അധികൃതർ നിർബന്ധിതരായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top