സിനിമാ ഡെസ്‌ക്
കൊ്ച്ചി: പ്രണയവും പ്രണയ തകർച്ചയും സിനിമാ മേഖലയിൽ അത്ര വലിയ കാര്യങ്ങളല്ല. താരങ്ങൾ ആരും തങ്ങളുടെ പ്രണയത്തെപ്പറ്റി പരസ്യമായി പറയാറുമില്ല. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് മലയാളിയുടെ മസിൽമാൻ ഉണ്ണി മുകുന്ദൻ.
മല്ലുസിംഗിലൂടെയാണ് ഉണ്ണി മുകുന്ദൻ മലയാളികൾക്ക് പ്രിയപ്പെട്ട ഉണ്ണിയായി മാറിയത്. എന്നാൽ ഇതേ മല്ലു സിംഗിന് ശേഷം ഉണ്ണി സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണ് ചെയ്തത്. കരിയർ കത്തി കയറുമ്പോൾ ഉണ്ണി മുകുന്ദൻ എന്തിനത്തരമൊരു തീരുമാനമെടുത്തു?. സിനിമയിലെ പല സുഹൃത്തുക്കളും ചോദിച്ച ചോദ്യം. ഈ ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ഉത്തരം നൽകിയിരിക്കുകയാണ് താരം.
താൻ ആഗ്രഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കാതെ വന്നതാണ് സിനിമയിൽ നിന്ന് ഒരു ബ്രേക്കുണ്ടായതിന് കാരണമെന്ന് ഉണ്ണി അഭിമുഖത്തിൽ വ്യക്തമാക്കി. അവളെ വിവാഹം സാധിക്കാതെ വന്നതോടെ താൻ മദ്യപാനത്തിനും, പുകവലിക്കും അടിമപ്പെട്ട് പോയെന്നും ഉണ്ണി പറഞ്ഞു. നാട്ടിൽ നിന്നും ഉണ്ണി നേരെ അഹമ്മദാബാദിലേയ്ക്ക് പോയി, ഒമ്പത് മാസം അവിടെ ചിലവിട്ടു. സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയുണ്ടായി എന്നാൽ ഇതിനിടയിൽ വൃതമെടുത്ത് ശബരിമലയിൽ പോയി. ആ സമയമാണ് വിക്രമാദിത്യനിലെ റോളിന് വേണ്ടി ലാൽ ജോസ് ചേട്ടൻ വിളിക്കുന്നതെന്നും പിന്നീട് സിനിമയിലേക്ക് തന്നെ തിരിയുകയായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.