അര്‍ധരാത്രിയില്‍ കൈക്കുഞ്ഞുമായി ഡ്യൂട്ടി ചെയ്യുന്ന ഈ പോലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കൈകുഞ്ഞുമായി അര്‍ദ്ധരാത്രിയില്‍ പെട്രോളിങ്ങ്. പെണ്ണിന് ജോലിയും കുടുംബവും ഒന്നിച്ച് കൊണ്ട് പോകാന്‍ കഴിയില്ല എന്നു പറയുന്നവര്‍ ഇവരെ കണ്ടുപഠിക്കണം.
ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കിയ ശേഷം പിന്നെ എങ്ങനെ കരിയറും ജോലിയുമൊക്കെ ശ്രദ്ധിക്കാന്‍ എന്നു പറയുന്ന പെണ്ണുങ്ങള്‍ക്ക് ഇവര്‍ ഒരപമാനമാണ്. ഇവളുടെ പേര് അര്‍ച്ചന ജാ റായിപ്പൂരിലെ ക്രൈം ഡി എസ് പിയാണ്.
അര്‍ധരാത്രിയില്‍ തന്റെ രണ്ടുവയസ്സുള്ള കൈ കുഞ്ഞുമായി പെട്രോളിങ്ങിന് ഇറങ്ങിയതാണിവര്‍. ഇത്ര ധീരമായ പെണ്‍ കാഴ്ച ചിലപ്പോള്‍ ലോകം അറിയാതെ പോയേനെ. എന്നാല്‍ കെ. പി ഗണേഷ് എന്ന വ്യക്തി സേവനമാണ് പരമാമായ ധര്‍മ്മം എന്ന പേരില്‍ ചിത്രം ട്വീറ്റ് ചെയ്യ്തതോടെയാണ് ഇത്ര ധീരമായ കാഴ്ച ലോകം അറിഞ്ഞത്. തലസ്ഥാനത്തു നിന്ന് ഏറെ അകലെയാണ് ഭര്‍ത്താവ് ജോലി
ചെയ്യുന്നത്.
മാത്രമല്ല കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ മറ്റാരും ഇല്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് അര്‍ച്ചന കുഞ്ഞുമായി ജോലിക്ക് വരുന്നത്. മാസത്തില്‍ രണ്ട് ദിവസമാണ് നൈറ്റ് പെട്രോളിങ്ങ്. ഈ ദിവസങ്ങളില്‍ ഒരു ബുദ്ധമുട്ടും കൂടാതെ അവര്‍ കുഞ്ഞിനെ ഒപ്പം കൂട്ടും. കുഞ്ഞിന്റെയും കുടുംബത്തിന്റെയും പേരു പറഞ്ഞ് ജോലി ഉപക്ഷേിക്കുന്നവരും ഓഫീസിലെ ടെന്‍ഷന്റെ പേരും പറഞ്ഞ് മുഖം വീര്‍പ്പിച്ച് വീട്ടില്‍ വരുന്നവരും കണ്ടു പഠിക്കട്ടെ ഇവളുടെ ധീരത.