പോര്‍ട്ടബിള്‍ സൗകര്യവുമായി ഡിടിഎച്ചും കേബിള്‍ ടിവിയും

മൊബൈല്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറുന്നതുപോലെ ഡിറ്റിഎച്ച്, കേബിള്‍ ടീവി സൌകര്യങ്ങളിലും പോര്‍ട്ടബിള്‍ സംവിധാനം വരുന്നു. ഉപയോക്താവിന് നിലവിലുള്ള സെറ്റ് ടോപ് ബോക്‌സ് ഉപയോഗിച്ചു തന്നെ സേവനദാതാവിനെ മാറാന്‍ സാധിക്കും.

അടുത്ത വര്‍ഷം തന്നെ ഇത് യാഥാര്‍ഥ്യമാകുമെന്നാണ് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉപദേഷ്ടാവ് സിബിച്ചന്‍ കെ. മാത്യൂസ് അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ കേബിള്‍ ടിവി സംപ്രേഷണം പൂര്‍ണമായും ഡിജിറ്റലിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ ഓരോ ഡിടിഎച്ച് കമ്പനിയും വ്യത്യസ്ത സോഫ്റ്റ്‌വെയറുകളാണ് ചാനല്‍ സംപ്രേഷണത്തിനായി ഉപയോഗിക്കുന്നത്. ഡിജിറ്റല്‍വല്‍ക്കരണം ഡിസംബര്‍ 31നു രാജ്യത്തു മുഴുവന്‍ ഏര്‍പ്പെടുത്തുന്നതോടെ ഏകീകൃത സോഫ്റ്റ്‌വെയര്‍ കൊണ്ടുവന്നു പോര്‍ട്ടബിലിറ്റി നടപ്പാക്കാനാകും. ഉപയോക്താവിന് നിലവിലെ സെറ്റ്‌ടോപ് ബോക്‌സ് ഉപയോഗിച്ചു തന്നെ മറ്റൊരു കമ്പനിയുടെ വരിക്കാരനായി മാറാം.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റിക്കു പിന്നാലെ പിഎഫ് പോര്‍ട്ടബിളിറ്റി, ഗ്യാസ് കണക്ക്ഷനിലെ പോര്‍ട്ടബിളിറ്റി എന്നിവയും സര്‍ക്കാര്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ രംഗത്ത് ഏറ്റവും വിജയകരമായി നടപ്പാക്കിയ പദ്ധതിയാണു പോര്‍ട്ടബിലിറ്റി. രാജ്യത്തു 16 കോടിയും സംസ്ഥാനത്ത് 55 ലക്ഷം പേരും പോര്‍ട്ടബിലിറ്റി സൗകര്യം വിനിയോഗിച്ചു.

Top