ദുബായില്‍ കഴിയുന്ന ഹരികൃഷ്ണന്‍ ഒറ്റ ദിനം കൊണ്ട് 20 കോടിയിലേറെ രൂപയുടെ അധിപന്‍…

അബുദാബി : ബിഗ് ടിക്കറ്റ് മില്യണയര്‍ ഡ്രോയില്‍ ഏറ്റവും ഉയര്‍ന്ന തുകയുടെ സമ്മാനം നേടി പ്രവാസി യുവാവ്. 12 മില്യണ്‍ ദിര്‍ഹമാണ് ദുബായില്‍ ജോലിചെയ്യുന്ന
ഹരികൃഷ്ണന്‍ നേടിയത്. ഇന്ത്യന്‍ പണമായി മാറ്റുമ്പോള്‍ ഇത് 20,67,27018 രൂപ രും. സമ്മാനവിവരം അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നു. പിന്നാലെ ഔദ്യോഗിക അറിയിപ്പും വന്നതോടെ ഹരികൃഷ്ണന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ദുബായിലാണ് ഇദ്ദേഹത്തിന്റ താമസം. ഡ്രീം 12 ബിഗ് ടിക്കറ്റ് ഡ്രോ ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന തുക സമ്മാനം നല്‍കുന്ന ഭാഗ്യ പരീക്ഷണ മത്സരമാണ്. മാസത്തില്‍ ഒരിക്കലാണ് ഡ്രോ സംഘടിപ്പിക്കുന്നത്. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹവും, മൂന്നാം സമ്മാനം തൊണ്ണൂറായിരം ദിര്‍ഹവും നാലാം സമ്മാനം എണ്‍പതിനായിരം ദിര്‍ഹവുമാണ്. 70,000,60,000,50,000 ദിര്‍ഹമാണ് 5,6,7 സമ്മാനങ്ങള്‍.

Top