
ദുബൈ: അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ ഭാഗ്യം പരീക്ഷിച്ച മലയാളിക്ക് ആറരക്കോടി സമ്മാനം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യപരീക്ഷണത്തിലൂടെയാണ് മലയാളി സമ്മാനത്തിന് അര്‍ഹനായത്. ഡിഡിഎഫിന്റെ സര്‍പ്രൈസ് നറുക്കെടുപ്പില്‍ മലയാളിയായ കെ. ധനേഷിനാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ ഏതാണ്ട് 6,49,79,100 ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിച്ചത്. ഒന്നര വര്‍ഷമായി ദുബൈയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് ധനേഷ്. ഇരുപതിയഞ്ചുകാരനായ ധനേഷ് ഏതാനും ആഴ്ച മുന്‍പ് അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴാണ് 266 സീരിസിലെ 4255 എന്ന നമ്പറിലെ ടിക്കറ്റ് എടുത്തത്. ആദ്യമായി നടത്തിയ പരീക്ഷണത്തില്‍ ഭാഗ്യം ഈ ചെറുപ്പക്കാരനൊപ്പം നില്‍ക്കുകയും ചെയ്തു. ജോര്‍ദാനിയന്‍ പൗരനായ യസാന്‍ കൈ്വററ്റിനും ഒരു മില്യണ്‍ യുഎസ് ഡോളറിന്റെ സമ്മാനം നറുക്കെടുപ്പില്‍ ലഭിച്ചു. 267 സീരീസിലെ 1090 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഷാര്‍ജയില്‍ ഒരു കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍ സ്ഥിരമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്.