മണിക്കൂറില്‍ 407 കിലോമിറ്റര്‍ വേഗതയില്‍ പറക്കുന്ന ജര്‍മന്‍ സൂപ്പര്‍കാറായ ബുഗാട്ടി വിറോണും ഇനി ദുബായ് പോലിസിന്റെ വാഹനങ്ങള്‍ക്കൊപ്പം.
ലോകത്തെ ഏത് ധനാഢ്യനെക്കാളും ആഡംബര കാറുകള്‍ ദുബായ് പൊലീസിനുണ്ട്. ലിമിറ്റഡ് എഡിഷന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ലംബോര്‍ഗിനി അവന്റാഡോര്‍, ഫെരാരി എഫ്എഫ് തുടങ്ങിയ സൂപ്പര്‍കാറുകളുടെ നിരയിലേക്കാണ് ഇപ്പോള്‍ ബുഗാട്ടിയുമെത്തിയത്. പൊലീസിന്റെ മുഖഛായ മാറ്റുകയെന്ന ഉദ്ദേശതത്തോടെ 2013-ലാണ് സൂപ്പര്‍കാറുകള്‍ വാഹനശ്രേണിയുടെ ഭാഗമാക്കാന്‍ ദുബായ് പൊലീസ് തീരുമാനിച്ചത്
വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പട്രോളിങ്ങിനായാണ് നേരത്തെ സൂപ്പര്‍കാറുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, പരിസ്ഥിതിക്ക് അനുയോജ്യമായ ഈ വാഹനങ്ങള്‍ കൂടുതലായി സേനയ്ക്കൊപ്പം ചേര്‍ക്കുകയാണ് അധികൃതരുടെ ലക്ഷ്യം. 2030 ആകുമ്പോഴേക്കും പാതിയിലേറെ വാഹനങ്ങള്‍ സൂപ്പര്‍കാറുകളായി മാറും.
ലോകത്തെ ഏറ്റവും വേഗമേറിയ പൊലീസ് കാര്‍ ദുബായ് പൊലീസ് സ്വന്തമാക്കിയപ്പോള്‍ പിന്തള്ളപ്പെട്ടത് ഇറ്റലിയാണ്. ഇറ്റാലിയന്‍ പൊലീസിന്റെ പക്കലുള്ള ലംബോര്‍ഗിനി ഗല്ലാര്‍ഡോ എല്‍പി560-4 ാണ് വേഗം കൊണ്ട് രണ്ടാമന്‍.