യുഎഇ 10 വര്‍ഷത്തെ താമസവിസയ്ക്ക് അംഗീകാരം നല്‍കി

ദുബൈ: യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു. കോര്‍പറേറ്റ് നിക്ഷേപകര്‍, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അവരുടെ കുടുംബം എന്നിവര്‍ക്കാണ് വിസ നല്‍കുക. ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസക്ക് അര്‍ഹരാണ്. പുതിയ തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ രണ്ടും, മൂന്നും വര്‍ഷമാണ് താമസവിസ കാലാവധി. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യുഎഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാമെന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു.

Top