ദുബൈ: ജോലിചെയ്യാന്‍ എത്തുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ റെഡിയാക്കി രണ്ട് ദുബൈ കമ്പനികള്‍. ദുബൈയിലെ ജബല്‍ അലി ഫ്രീ സോണ്‍ (ജഫ്‌സ), നാഷണല്‍ ഇന്‍ഡസ്ട്രി പാര്‍ക്ക് (എന്‍എപി ) എന്നീ കമ്പനികളാണ് അവിടെ ജോലി ചെയ്യാന്‍ തയ്യാറാകുള്ളവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ റെഡിയാക്കുന്നത്.
ഇതിനായി ജഫ്‌സ കമ്പനി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഗള്‍ഫ് നാടുകളില്‍ വ്യാപിച്ചു കിടക്കുന്ന 7500 ഓളം കമ്പനികളിലായി ജോലി ചെയ്യുന്ന 150000 പേര്‍ക്ക് ഈ തീരുമാനം സഹായകരമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
ജിഡിആര്‍എഫ്എയുമായി നല്ലൊരു ബന്ധം കെട്ടിപ്പടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജഫ്‌സ കമ്പനി അധികൃതര്‍ പറഞ്ഞു. ജോലിക്കാര്‍ക്ക് ആവശ്യമായ റെസിഡന്‍സ് വിസകള്‍ പെട്ടെന്ന് കൊടുക്കാന്‍ സാധിച്ചാല്‍ തങ്ങളുടെ പ്രധാന ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ ആവശ്യമായ പിന്തുണ ജോലിക്കാരുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും ജഫ്‌സ കമ്പനി അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല ബിസിനസ്സ് വളരെ പുരോഗതിപ്രാപിയ്ക്കാനും ഇത്തരം സേവനങ്ങള്‍ ആവശ്യമാണെന്നും ജഫ്‌സ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ വിശദീകരിച്ചു.